1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2015

 

ജെഫ്‌റിന്‍ സൈമണ്‍

ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള കലാ കായിക മത്സരങ്ങള്‍ ഒഗസ്റ്റ് 29ാം തിയതി ശനിയാഴ്ച്ച 12 മണി മുതല്‍ സ്പ്രിംഗ് ഫീല്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തപ്പെടുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും നാല് ഗ്രൂപ്പുകളിലായി തിരിച്ച് വാശിയേറിയ കായിക മത്സരങ്ങളാണ് ഈ വര്‍ഷം ക്രമീകരിച്ചിരിക്കുന്നത്.

കായിക മത്സരങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് അംഗങ്ങള്‍ക്കായി ബിബിക്യുവും ക്രമീകരിച്ചിട്ടുണ്ട്.

ബിഎംഎയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ അഞ്ചിന് ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ കെംപ്സ്റ്റന്‍ അഡിസണ്‍ ഹാളില്‍ വിവിധ കലാ പരിപാടികളോടെ ആഘോഷിക്കുന്നു. രാവിലെ 9.30ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടെ മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ ആഘോഷത്തിന് തിരശ്ശീല ഉയരും. തുടര്‍ന്ന് ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് കലാമത്സരങ്ങള്‍, ഓണസദ്യ, വടംവലി മത്സരം എന്നിവയും നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.