1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2018

സ്വന്തം ലേഖകന്‍: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍. വാട്ടര്‍ഗേറ്റ് വിവാദവാര്‍ത്ത പുറത്തുകൊണ്ടുവന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ബോബ് വുഡ്‌വാര്‍ഡിന്റെ ‘ഫിയര്‍, ട്രംപ് ഇന്‍ ദി വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തല്‍.

സെപ്റ്റംബര്‍ 11 ന് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിന്റെ പ്രസക്തഭാഗങ്ങള്‍ അമേരിക്കന്‍ മാധ്യമമായ ‘വാഷിങ്ടണ്‍ പോസ്റ്റ്’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്. 2017 ല്‍ സിറിയയിലെ രാസായുധാക്രമണത്തെത്തുടര്‍ന്ന് അസദിനെ വധിക്കാന്‍ ട്രംപ് പെന്റഗണിന് ഉത്തരവ് നല്‍കിയിരുന്നുവെന്നാണ് പുസ്തകം പറയുന്നത്.

യു.എസ്. പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനോടാണ് ഇക്കാര്യം പറഞ്ഞത്. ട്രംപിന്റെ അഭിപ്രായത്തോട് ആ സമയം യോജിച്ചെങ്കിലും അത്തരത്തിലൊരു നീക്കവും നടത്തില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മാറ്റിസ് തന്റെ സഹായിയോട് പറഞ്ഞു. വിദേശനയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ട്രംപിന് പത്തുവയസ്സുകാരന്റെ അറിവേയുള്ളൂവെന്നും മാറ്റിസ് പറഞ്ഞതായും പുസ്തകത്തിലുണ്ട്.

എന്നാല്‍, പുസ്തകത്തിലെ വിവരങ്ങള്‍ തള്ളിയ വൈറ്റ്ഹൗസ് പൊതുജനങ്ങളോടുള്ള വഞ്ചനയാണ് വുഡ്‌വാര്‍ഡിന്റെ പുസ്തകമെന്നും ആരോപിച്ചു. സെനറ്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ മോശമാക്കാനായാണ് ഈ സമയം പുറത്തിറക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നയാളാണ് വുഡ്‌വാര്‍ഡെന്നും ട്രംപ് പറഞ്ഞു. കെട്ടിച്ചമച്ച കഥകളാണ് പുസ്തകത്തിലുള്ളതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സും വ്യക്തമാക്കി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.