1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2019

സ്വന്തം ലേഖകന്‍: ബോയിങ്ങിന്റെ പറക്കും കാര്‍ വരുന്നു! ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം. വിമാന നിര്‍മാണ ഭീമന്മാരായ ബോയിങ്ങ് നിര്‍മ്മിച്ച പറക്കും കാറിന്റെ ആദ്യ മാതൃക വിജയകരമായി പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കിയതായി കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. ബോയിങ്ങിന്റെ കീഴിലുള്ള ഒറോറ ഫ്‌ളൈറ്റ് സയന്‍സസ് ആണ് പറക്കും കാറിന്റെ ആദ്യ മാതൃക രൂപകല്‍പന ചെയ്തതും നിര്‍മ്മിച്ചതും.

സ്വകാര്യ ആവശ്യങ്ങള്‍ക്കായി വായു മാര്‍ഗം സഞ്ചരിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന കമ്പനികളിലൊന്നു കൂടിയാണ് ബോയിങ്ങ്. യൂബറും, ഗൂഗിളിന്റെ സ്ഥാപകരിലൊരാളായ ലാറി പേജിന്റെ നേതൃത്വത്തിലുള്ള സംരഭവും സമാന രീതിയിലുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്.

വാഹനം ഒരു മിനിട്ടു നേരം ആകാശത്ത് പറക്കുകയും പിന്നീട് സുഗമമായി തിരിച്ചിറക്കിയെന്നും കമ്പനി പറയുന്നു. വായു മാര്‍ഗം സഞ്ചരിക്കാന്‍ പറ്റിയ വാഹനത്തിന്റെ സുരക്ഷയും മറ്റും ഉറപ്പു വരുത്തുന്നത് വരെ പരീക്ഷണപ്പറക്കലുകള്‍ തുടരുമെന്നും കമ്പനി അറിയിച്ചു.

ഹെലികോപ്ടര്‍ പോലെ കൂടുതല്‍ നിയന്ത്രണ സ്വഭാവം നല്‍കുന്ന രീതിയിലായിരിക്കും വാഹനത്തിന്റെ നിര്‍മാണം. ‘ഒരു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ കേവലം രൂപകല്‍പനയില്‍ നിന്നും വാഹനത്തിന്റെ ആദ്യ മാതൃക സൃഷ്ടിച്ചു,’ ബോയിങ്ങ് ചീഫ് ടെക്‌നോളജി ഓഫീസര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.