1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2016

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നിലപാടില്‍ മലക്കം മറിഞ്ഞ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍. നേരത്തെ ബ്രെക്‌സിറ്റിനുവേണ്ടിയുള്ള പ്രചാരണത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഇപ്പോഴത്തെ വിദേശകാര്യമന്ത്രിയും മുന്‍ ലണ്ടന്‍ മേയറുമായ ബോറീസ് ജോണ്‍സന്‍ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമെന്നു വാദിച്ച് എഴുതിയ ലേഖനം ഇന്നലെ സണ്‍ഡേ ടൈംസ് പ്രസിദ്ധീകരിച്ചു.

യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ വിട്ടുപോരണമെന്നു ബ്രിട്ടീഷ് ജനത ഹിതപരിശോധനയില്‍ വിധിയെഴുതിയതിനെത്തുടര്‍ന്നാണു ഡേവിഡ് കാമറോണിന്റെ മന്ത്രിസഭ രാജിവയ്‌ക്കേണ്ടിവന്നത്. ബ്രെക്‌സിറ്റ് പ്രചാരണത്തിനു നേതൃത്വം നല്‍കാന്‍ നിയുക്തനായതിനു രണ്ടുദിവസം മുമ്പാണ് ബ്രെക്‌സിറ്റിനെ എതിര്‍ത്തുകൊണ്ടുള്ള ലേഖനം ജോണ്‍സന്‍ എഴുതിയത്. പത്രം അത് പ്രസിദ്ധീകരിച്ചിരുന്നില്ല.

താന്‍ ലേഖനം ഒരു സുഹൃത്തിനു കൈമാറിയിരുന്നെന്നും ഇപ്പോള്‍ അതു വെളിച്ചം കണ്ടത് എങ്ങനെയെന്നറിയില്ലെന്നും ജോണ്‍സണ്‍ വ്യക്തമാക്കി.
ഇയു വിട്ടുപോന്നാല്‍ ബ്രിട്ടനില്‍ സാമ്പത്തിക ഭൂകമ്പം തന്നെയുണ്ടാവുമെന്നും യൂറോപ്പുമുഴുവന്‍ ഉള്‍പ്പെടുന്ന ഒറ്റ വിപണിയില്‍ പ്രവേശനത്തിനായി ഇയുവിനു നല്‍കേണ്ടിവരുന്ന തുക വിപണിമൂല്യമുള്ള പ്രയോജനവുമായി തട്ടിച്ചുനോക്കുമ്പോള്‍ തുച്ഛമാണെന്നും ജോണ്‍സണ്‍ ലേഖനത്തില്‍ പറയുന്നു.
എന്നാല്‍ ബ്രെക്‌സിറ്റിനായി പ്രചാരണം നടത്തിയപ്പോള്‍ ഇതിനു നേരെ വിപരീത വാദങ്ങളാണ് ജോണ്‍സണ്‍ നിരത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.