1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2020

സ്വന്തം ലേഖകൻ: കോവിഡ്​ രോഗിയുമായി സമ്പർത്തിൽ ഏർപ്പെട്ടതിനെ തുടർന്ന്​ യുകെ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ സ്വയം നിരീക്ഷണത്തിൽ. ബോറിസ്​ ജോൺസണ്​ രോഗലക്ഷണങ്ങളൊന്നുമില്ല. എങ്കിലും നിയമങ്ങൾ അനുസരിച്ച്​ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൺസ​ർവേറ്റീവ്​ പാർട്ടി മെമ്പറായ ലീ ആൻഡേഴ്​സണുമായി ബോറിസ്​ ജോൺസൺ വ്യാഴാഴ്​ച കൂടിക്കാഴ്​ച നടത്തിയിരുന്നു. ലീക്ക്​ ​പിന്നീട്​ രോഗലക്ഷണങ്ങളുണ്ടാക​ുകയും കോവിഡ്​ സ്​ഥിരീകരിക്കുകയുമായിരുന്നു.

മാർച്ച്​ 27ന്​ ബോറിസ്​ ജേ​ാൺസണ്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന്​ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു ​അദ്ദേഹം. രോഗം മാറിയ ശേഷം ഒൗദ്യോഗിക ചുമതലകളിലേക്ക്​ ഇ​േദ്ദഹം തിരിച്ചുവരികയായിരുന്നു. പ്രധാനമന്ത്രി സെൽഫ് ഐസോലേഷനിൽ പോയതിന് പിന്നാലെ അദ്ദേഹവുമായി അടുത്തിടപഴകിയ കൂടുതൽ ടോറി എം‌പിമാരും സ്വയം ഒറ്റപ്പെടലിന് വിധേയരാകേണ്ടി വരും. എന്നാൽ നിലവിൽ രാജ്യത്ത് ഒരു ഭരണ പ്രതിസന്ധിയ്ക്ക് സാധ്യതയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

2030 ഓടെ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനുളള നടപടികളുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നോട്ടെന്ന് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ചുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ അടുത്തയാഴ്ച പുറത്തുവിടുമെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ പദ്ധതിയിട്ടതിനേക്കാളും അഞ്ച് വര്‍ഷം നേരത്തെ പെട്രോള്‍, ഡീസല്‍ കാറുകളെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം. 2035 ല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന വിലക്കുമന്നായിരുന്നു നേരത്തെ ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്.

രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ മാര്‍ക്കറ്റ് വിപുലപ്പെടുത്താനാവുമെന്നും കാലാവസ്ഥ വ്യതിയാന പ്രശന്ങ്ങളെ പ്രതിരോധിക്കാനാവുമെന്നുമാണ് സര്‍ക്കാര്‍ കണക്കു കൂട്ടല്‍. യുകെയിലെ മോട്ടോര്‍ വാഹന വിപണിയില്‍ വലിയ മാറ്റങ്ങളാണ് ഇത്തരമൊരു നീക്കം ഉണ്ടാക്കുക. കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ പുതിയ കാര്‍ വില്‍പ്പനയുടെ 73.6 ശതമാനവും പെട്രോള്‍, ഡീസല്‍ ഇന്ധന കാറുകളാണ്. അതേസമയം 5.5 ശതമാനം മാത്രമായിരുന്നു ഇലക്ട്രിക് വാഹനങ്ങൾ.

ഗ്രീൻ കാർ വിപ്ലവം വാർഷിക നികുതി വരുമാനത്തിൽ 40 ബില്യൺ ഡോളറിന്റെ ഇടിവുണ്ടാക്കുമെന്ന് സമ്പത്തിക വിദഗ്ദർ ഇതിനകം മുന്നറിയിപ്പ് നൽകിക്കഴഞ്ഞു. എന്നാൽ ഈ വിടവ് നികത്താൻ നാഷണൽ റോഡ് പ്രൈസിംഗ് സ്കീം എന്ന ആശയം പൊടിതട്ടിയെടുക്കുകയാണ് ചാൻസലർ റിഷി സുനക്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാകുമ്പോൾ കാർ ടാക്സ് എന്നറിയപ്പെടുന്ന ഇന്ധന തീരുവ, വെഹിക്കിൾ എക്സൈസ് ഡ്യൂട്ടി (വിഇഡി) എന്നിവയ്ക്ക് പകരം വഴികൾ തേടുകയാണ് ട്രഷറിയെന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇതിൽ ഏറ്റവും പ്രധാനം റോഡ് ടോൾ സംവിധാനം അല്ലെങ്കിൽ “പേ-ആസ്-യു-ഡ്രൈവ്” എന്നറിയപ്പെടുന്ന പദ്ധതിയാണ്. ടോണി ബ്ലെയർ സർക്കാർ 2007 ൽ ഈ ആശയം പരിഗണിച്ചിരുന്നെങ്കിലും വാഹന ഉടമകളുടെ രൂക്ഷമായി എതിർപ്പ് കാരണം ഉപേക്ഷിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.