1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2015

വില്യം ഷെയ്ക്ക്‌സ്പിയറിന്റെ 400ാം ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട് ഷെയ്ക്ക്‌സ്പിയറിന്റെ ബയോഗ്രഫി എഴുതുന്നതിനായി ഹോഡര്‍ ആന്‍ഡ് സ്റ്റൗട്ടന്‍ എന്ന പബ്ലീഷിംഗ് കമ്പനി ബോറിസ് ജോണ്‍സണുമായി 500,000 പൗണ്ടിന്റെ കരാര്‍ ഒപ്പിട്ടു. നിരവധി നോവലുകളും നോണ്‍ ഫിക്ഷന്‍ ബുക്കുകളും എഴുതിയിട്ടുള്ള ബോറിസിന്റെ ആദ്യ ബയോഗ്രഫിക്കല്‍ പരീക്ഷണം മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെകുറിച്ചായിരുന്നു. ദ് ചര്‍ച്ചില്‍ ഫാക്ടര്‍ എന്ന പുസ്തകം ഏറെ പ്രശംസ പിടിച്ചുപറ്റിയതും നിരവധി കോപ്പികള്‍ വിറ്റു പോയതുമാണ്.

2.6 മില്യണ്‍ പൗണ്ട് ഈ പുസ്തകത്തിന്റെ വില്‍പ്പനയിലൂടെ ദ് ചര്‍ച്ചില്‍ ഫാക്ടര്‍ പ്രസിദ്ധീകരിച്ച കമ്പനിക്ക് ലഭിച്ചിരുന്നു. ഈ പുസ്തകത്തിന് ഒരു തുടര്‍ച്ച കമ്പനി ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പ്രയോഗത്തില്‍ വരുത്താന്‍ സമയമെടുക്കുമെന്നാണ് സൂചന. 2016 ഒക്ടോബറില്‍ ഷെയ്ക്‌സ്പിയറിന്റെ ബയോഗ്രഫി പ്രസിദ്ധീകരിക്കാനാണ് കമ്പനി ഉദ്ദേശ്യിക്കുന്നത്.

ഷെയ്ക്ക്‌സ്പിയറിന്റെ ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട് വിപുലമായ ആഘോഷങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നത്. ഷെയ്ക്ക്‌സ്പിയറിന്റെ പ്രസിദ്ധമായ പല നാടകങ്ങളും ആധുനിക എഴുത്തുകാരെക്കൊണ്ട് എഴുതിച്ച് പുനരവതരണം നടത്താനുള്‍പ്പെടെയുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.