1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2015

സ്വന്തം ലേഖകന്‍: നേതാജിയുടെ മരണം, രഹസ്യ ഫയലുകള്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ബ്രിട്ടനില്‍. നേതാജിയുടെ അന്തരവന്റെ മകന്‍ സൂര്യകുമാര്‍ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കണ്ടിട്ടും കത്തെഴുതിയിട്ടും ഫയലുകളുടെ കാര്യത്തില്‍ അനുകൂല മറുപടിയില്ലാതെ വന്നപ്പോഴാണ് സൂര്യകുമാര്‍ ബോസിന്റെ സഹോദരി ബ്രിട്ടനെ സമീപിച്ചത്.

ജപ്പാന്‍, യുഎസ്, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ കൈവശം നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യ ഫയലുകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ചില വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ ഇന്ത്യയുടെ കൈവശമുള്ള നേതാജി ഫയലുകള്‍ പരസ്യപ്പെടുത്താനാകില്ലെന്ന് കഴിഞ്ഞ ബുധനാഴ്ച പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. മോദിയുടെ ബെര്‍ലിന്‍ സന്ദര്‍ശനവേളയിലാണ് അവിടെ സ്ഥിരതാമസമാക്കിയ സൂര്യകുമാര്‍ ബോസ് അദ്ദേഹത്തെ നേരിട്ടു കണ്ടത്.

ആവശ്യം ഗൗരവത്തോടെ പരിഗണിക്കുമെന്ന് അന്നു പ്രധാനമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. തയ്‌വാനില്‍ 1945 ഓഗസ്റ്റ് 18 ന് ഉണ്ടായ വിമാനാപകടത്തില്‍ നേതാജി മരിച്ചെന്നാണ് നിലവില്‍ കരുതപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.