1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2015

സ്വന്തം ലേഖകന്‍: ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനക്കേസിലെ പ്രതി സൊഖാര്‍ എ സാര്‍നേവിന് വധശിക്ഷ. മറ്റൊരു പ്രതിയും സൊഖാറിന്റെ സഹോദരനുമായ തമര്‍ലാന്‍ സാര്‍നേവിനെ സംഭവം നടന്ന 2013 ഏപ്രില്‍ 15 ന് പോലീസ് വെടിച്ച് കൊന്നിരുന്നു.

ബോസ്റ്റണ്‍ മാരത്തനിടെ നടന്ന സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കുകയും 260 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോസ്റ്റണില്‍നിന്ന് 10 കിമീ അകലെ വാട്ടര്‍ടൗണിലാണ് സംഭവം നടന്നത്. എംഐടി കാമ്പസില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്നശേഷം കേംബ്രിജിലെ തേര്‍ഡ് സ്ട്രീറ്റില്‍ നിന്ന് ഒരു കാര്‍ തട്ടിയെടുത്തു കടക്കുകയായിരുന്നു സാര്‍നേവ് സഹോദരന്മാര്‍.

തുടര്‍ന്ന് ഇരുവരെയും പോലീസ് പിന്തുടര്‍ന്നപ്പോഴായിരുന്നു വെടിവെപ്പുണ്ടായത്. പോലീസിനുനേരേ ഇവര്‍ സ്‌ഫോടകവസ്തുക്കളും പ്രയോഗിച്ചു.

കേംബ്രിഡ്ജിലെ നോര്‍ഫോക്ക് സ്ട്രീറ്റിലാണ് തമര്‍ലാനും സൊഖാറും താമസിച്ചിരുന്നത്. ബോസ്റ്റണിലെ ബങ്കര്‍ ഹില്‍ കമ്യൂണിറ്റി കോളജില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട തമര്‍ലാന്‍.

ടീം ലോവല്‍ എന്ന ക്ലബ്ബിലെ ബോക്‌സിങ് താരം കൂടിയായിരുന്ന തമര്‍ലാന്‍ നിരവധി മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. 2009 ല്‍ കാമുകിയെ ആക്രമിച്ചതിന്റെ പേരില്‍ ഗാര്‍ഹികപീഡന നിയമപ്രകാരം തമര്‍ലാന്‍ അറസ്റ്റിലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.