1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2015

സ്വന്തം ലേഖകന്‍: 850 തീവണ്ടി യാത്രക്കാരെ രക്ഷപ്പെടുത്തിയ പത്തു വയസുകാരനെ പരിചയപ്പെടൂ. സിദ്ധേഷ് മഞ്ചുനാഥെന്ന പത്തു വയസുകാരനാണ് കൃത്യസമയത്തുള്ള തന്റെ ഇടപെടലിലൂടെ ഹരിഹര ചിത്രദുര്‍ഗ പാസഞ്ചര്‍ തീവണ്ടിയിലെ യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.

പാസഞ്ചര്‍ തീവണ്ടിയുടെ ഇരമ്പലുകള്‍ കേട്ടു വളര്‍ന്നതാണ് സിദ്ധേഷ്. ദിവസവും അച്ഛന്‍ മഞ്ചുനാഥിന്റെ ചായ കടയിലേക്ക് സിദ്ധേഷ് പോകുന്നത് റെയില്‍വേ ട്രാക്കുകള്‍ മറികടന്നാണ്. തീവണ്ടിയുടെ ശബ്ദമൊന്നു മാറിയാല്‍ സിദ്ധേഷ് അത് തിരിച്ചറിയും. പത്തു വയസ്സുകാരന്റെ ഈ കഴിവു തന്നെയാണ് 850 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതും.

ദാവണ്‍ഗരെ ജില്ലയിലൂടെ കടന്നു പോകുന്ന ഹരിഹര ചിത്രദുര്‍ഗ്ഗ പാസഞ്ചര്‍ കടന്നുപോയ ശേഷമാണ് രാവിലെ അച്ഛന്റെ ചായകടയിലേക്ക് രണ്ടു ദിവസം മുമ്പ് സിദ്ധേഷ് നടന്നു പോയത്. റെയില്‍വേ ട്രാക്കുകള്‍ മറികടന്നു പോകുമ്പോള്‍ ട്രാക്കില്‍ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ടാണ് സിദ്ധേഷ് ശ്രദ്ധിക്കുന്നത്. തീവണ്ടി പോയതിനു ശേഷം പാളത്തില്‍ പരിശോധിച്ചപ്പോള്‍ വലിയൊരു വിള്ളല്‍ ശ്രദ്ധയില്‍ പെട്ടു.

അടുത്ത തീവണ്ടിയുടെ ഇരമ്പല്‍ പാളത്തില്‍ നിന്നും കേട്ട സിദ്ധേഷ് ചുവപ്പു നിറത്തിലുള്ള ബനിയന്‍ ഊരി വീശി കാട്ടി. അപകട സൂചന കണ്ട ലോക്കോ പൈലറ്റ് തീവണ്ടി നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സിദ്ധേഷിനെ വേണ്ട വിധത്തില്‍ ആദരിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ റയില്‍വേ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.