1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2012

സഖറിയ പുത്തന്‍കുളം

ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതുവഴി നിരവധി അദ്ഭുതങ്ങള്‍ക്കും ദൃശ്യമായ അടയാളങ്ങള്‍ക്കും വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗുരുതരമായ രോഗത്തില്‍ നിന്നും സൗഖ്യം ലഭിച്ചതും, മദ്യശേഖരം മാറ്റിയപ്പോള്‍ കുഞ്ഞിന് വേണ്ടി ദാഹിച്ചവര്‍ക്ക് ദൈവകരസ്പര്‍ശനത്താല്‍ ലഭ്യമായതും തുടങ്ങി നിരവധി അദ്ഭുതങ്ങള്‍ ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്‍ വഴി സാധ്യമാകുന്നത് ശക്തമായ മധ്യസ്ഥപ്രാര്‍ത്ഥന മുഖാന്തരമാണ്.

യു.കെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ.ജോമോന്‍ തൊമ്മാന നയിക്കുന്ന മൂന്നാമത് കണ്‍വെന്‍ഷന്‍ ജൂണ്‍ 17ന് രാവിലെ 8മുതല്‍ വൈകിട്ട് 4 വരെ നടക്കും. അറിയപ്പെടുന്ന വിടുതല്‍ ശുശ്രൂഷകനായ ഫാ.ജോമോന്‍ തൊമ്മനയെ ധ്യാനാവസാനം വ്യക്തിപരമായി കാണുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.