1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2018

സ്വന്തം ലേഖകന്‍: പാക് ചാരസംഘടനയ്ക്ക് വേണ്ടി ബ്രഹ്മോസ് മിസൈല്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമം; മിസൈല്‍ യൂണിറ്റിലെ ജീവനക്കാരന്‍ അറസ്റ്റില്‍. മിലിറ്ററി ഇന്റലിജന്‍സും ഉത്തര്‍ പ്രദേശ് പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് നാഗ്പ്പൂരില്‍ നിന്നും ഡിആര്‍ഡിഒ ഉദ്യോഗസ്ഥനായ നിതീഷ് അഗര്‍വാള്‍ പിടിയിലായത്. റഷ്യയും ഇന്ത്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈലിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജോലി ചെയ്യുന്ന നിതീഷിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്നാണ് അധികൃതരുടെ ഭാഷ്യം. ഇയാള്‍ക്കെതിരെ 1923ലെ ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിതീഷ് അഗര്‍വാളിനെ പിടികൂടാനായി കഴിഞ്ഞ ശനിയാഴ്ച മുതല്‍ രണ്ട് ഏജന്‍സികളും ശ്രമിച്ചു വരികയായിരുന്നു.

ഇയാളില്‍ നിന്ന് ചില സുപ്രധാന രേഖകളും പിടിച്ചെടുത്തു. നാഗ്പൂരിലെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തില്‍ ബ്രഹ്മോസ് മിസൈലുകള്‍ക്ക് ആവശ്യമായ പ്രൊപ്പലന്റുകളും ഇന്ധനവും വികസിപ്പിക്കുന്ന യൂണിറ്റില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. വേഗതയേറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന് എടിഎസ് സംശയിക്കുന്നു. അഗര്‍വാളിന്റെ പ്രവര്‍ത്തനരീതികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും എടിഎസ് വ്യക്തമാക്കി.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.