1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2019

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; തെരേസാ മേയ്ക്ക് ആശ്വാസമായി ബ്രെക്‌സിറ്റ് തിയതി നീട്ടാന്‍ പാര്‍ലമെന്റിന്റെ പച്ചക്കൊടി; ഇനി പന്ത് യൂറോപ്യന്‍ യൂണിയന്റെ കോര്‍ട്ടില്‍. ബ്രെക്‌സിറ്റ് പ്രാബല്യത്തിലാകുന്ന തീയതി നീട്ടാന്‍ അനുമതി തേടിയുള്ള വോട്ടെടുപ്പില്‍ തെരേസാ മേ വിജയിച്ചെങ്കിലും യൂറോപ്യന്‍ യൂണിയന്‍ എന്ത് നിലപാടെടുക്കുമെന്നതാണ് ഏവരും ഏറ്റുനോക്കുന്നത്. യൂണിയനിലെ 27 അംഗ രാജ്യങ്ങള്‍ ഇതിനോട് ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

കഴിഞ്ഞ ദിവസമാണ് ബ്രെക്‌സിറ്റ് പ്രാബല്യത്തിലാകുന്ന തീയതി നീട്ടാന്‍ അനുമതി തേടിയിയുള്ള വോട്ടെടുപ്പ് നടന്നത്. തേരേസാ മേ കൊണ്ടുവന്ന പ്രമേയം 202നെതിരെ 412 വോട്ടുകള്‍ക്ക് പാസായി. ബ്രെക്‌സിറ്റ് വിഷയത്തില്‍ മേ പാര്‍ലമെന്റില്‍ നിന്ന് കൂടുതല്‍ പിന്തുണ തേടാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി പ്രതിനിധികളുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി. മാര്‍ച്ച് 29ന് നിശ്ചയിച്ചിരുന്ന ബ്രെക്‌സിറ്റ് നീട്ടാന്‍ ബ്രീട്ടീഷ് പാര്‍ലമെന്റ് തീരുമാനിച്ചെങ്കിലും ഇതിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം കൂടി വേണം.

നിലവിലെ സാഹചര്യത്തില്‍ ബ്രെക്‌സിറ്റിന് കൂടുതല്‍ സമയം അനുവദിക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. അതിനിടെ ബ്രെക്‌സിറ്റില്‍ തന്റെ മൂന്നാമത്തെ കരാര്‍ കൊണ്ടുവന്ന് അതില്‍ വോട്ടെടുപ്പ് നടത്താനാണ് തെരേസാ മെയുടെ തീരുമാനം. ഈ കരാര്‍ ബ്രീട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ചാല്‍ ജൂണ്‍ 30ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നും അവര്‍ പറഞ്ഞു. ഇതിന് കൂടുതല്‍ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമാണ് തേരെസാ മെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.