1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2019

സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡ് അതിര്‍ത്തി സംബന്ധിച്ച ‘ബാക്ക്‌സ്റ്റോപ്’ നിര്‍ദേശം റദ്ദാക്കി ഒക്ടോബര്‍ 31നു മുന്‍പു ബ്രെക്‌സിറ്റ് കരാര്‍ പുതുക്കിയെഴുതണമെന്നു യൂറോപ്യന്‍ യൂണിയനോട് (ഇയു) ബോറിസ് ജോണ്‍സന്‍. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടുസ്‌കിനെഴുതിയ കത്തിലാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ അന്ത്യശാസനം. കരാറില്ലാതെ ഇയു വിടേണ്ട സാഹചര്യം ഒഴിവാക്കാനാണു താല്‍പര്യമെന്നു ജോണ്‍സന്‍ വ്യക്തമാക്കി.

ഇതേസമയം, നിയമപരമായി പ്രായോഗികമായ ബദല്‍ നിര്‍ദേശങ്ങളൊന്നും ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ കത്തിലില്ലെന്നായിരുന്നു യൂറോപ്യന്‍ കമ്മിഷന്‍ വക്താവിന്റെ പ്രതികരണം. നോഡീല്‍ ബ്രെക്‌സിറ്റ് ഇല്ലാതാകുന്നതിനും വീണ്ടുമൊരു ബ്രെക്‌സിറ്റ് ഡീലിനും വഴിയൊരുക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണും ചേര്‍ന്ന് നടത്തിയ പുതിയ ചര്‍ച്ചയില്‍ ആശാവഹമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.

ബാക്ക്‌സ്‌റ്റോപ്പിന് പകരമായി മറ്റൊരു പ്ലാന്‍ തയ്യാറാക്കാന്‍ ബോറിസിന് ഒരു മാസം കൂടി നല്‍കിയ ജര്‍മന്‍ ചാന്‍സലറുടെ നീക്കത്തെ പിന്തുണക്കുന്നതായി മാര്‍കോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഒക്ടോബര്‍ 31നകം നോ ഡീല്‍ ബ്രെക്‌സിറ്റിന് ബോറിസ് തുനിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും നേരിയ ശമനമായി. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ മാര്‍കോണിനും അതുവഴി യൂറോപ്യന്‍ യീണിയനും മേല്‍ നിര്‍ണായകമായ മേല്‍ക്കൈ നേടാന്‍ ബോറിസിന് സാധിച്ചതായാണ് പൊതുവെ വിലയിരുത്തല്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല