1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2017

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് മുന്നൊരുക്കം, കഴിഞ്ഞ 12 മാസത്തിനിടെ ബ്രിട്ടന്‍ നാടുകടത്തിയത് 5000 ത്തോളം യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെ. ഇയുവില്‍ നിന്ന് അടുത്ത വര്‍ഷത്തോടെ വിട പറയാന്‍ ഒരുങ്ങുന്ന ബ്രിട്ടന്‍ കഴിഞ്ഞ 12 മാസത്തിനിടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം പൗരന്മാരെ പുറത്താക്കിയതായി റിപ്പോര്‍ട്ട്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പുറത്താക്കപ്പെടുന്നവരുടെ സംഖ്യ വന്‍തോതില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്പില്‍നിന്ന് ബ്രിട്ടനിലേക്കുള്ള കുടിയേറ്റം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതിനു പിറകെയാണ് യൂറോപ്യന്‍ യൂനിയനുമായി അകല്‍ച്ചക്ക് ആക്കം കൂട്ടുന്ന പുതിയ കണക്കുകളും പുറത്തു വന്നത്.

പുറത്താക്കപ്പെട്ടവരില്‍ പലരും അനര്‍ഹമായാണ് രാജ്യം വിടേണ്ടിവന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ബ്രിട്ടനിലേക്ക് മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റം നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം മതിയാകുമെന്ന് കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, യൂറോപ്യന്‍ കൂട്ടായ്മയില്‍നിന്ന് വിടപറഞ്ഞാലും ഏകീകൃത വിപണി ഒഴിവാക്കേണ്ടതില്ലെന്ന നിലപാട് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ആവര്‍ത്തിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.