1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2019

സ്വന്തം ലേഖകൻ: യു.കെ പാര്‍ലമെന്റ് സസ്പെന്റ് ചെയ്തു. കുറച്ച് നാളത്തേക്കാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമനിര്‍മ്മാണ സഭയുടെ പുതിയ അജണ്ട പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു നടപടി. ഇതിന് മുമ്പ് പാര്‍ലമെന്റ് സസ്പെന്റ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നടപടി വലിയ വിവാദമായിരുന്നു.

പിന്നീട് സുപ്രീം കോടതി ഈ നടപടിയെ എതിര്‍ത്ത് ഉത്തരവ് ഇറക്കിയിരുന്നു.ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്കുള്ള സമയം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അന്ന് ജോണ്‍സണ്‍ പാര്‍ലമെന്‍റ് റദ്ദാക്കിയിരുന്നത്. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ പാര്‍മെന്‍റിലെ ഭൂരിപക്ഷം എം.പിമാരും എതിര്‍ത്തിരുന്നു.

രണ്ട് തവണയാണ് നോഡീല്‍ ബ്രക്സിറ്റിനുള്ള ഭേദഗതി വോട്ടിനിട്ട് തള്ളിയത്. ഒക്ടോബര്‍ 31 ന് യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നിരിക്കെയാണ് അഞ്ചാഴ്ചത്തേക്ക് പാര്‍ലമെന്‍റ് നിര്‍ത്തിവെച്ചിരുന്നത്. ഒക്ടോബർ 31ന് മുമ്പ് യൂണിയനുമായി ധാരണയിലെത്താൻ ആയില്ലെങ്കിലും ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്ന ഉറച്ച നിലപാടിലാണ് ജോൺസൺ. എന്നാൽ യൂണിയനുമായി കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നത് തടയാനായി പാർലമെന്റ് പാസാക്കിയ നിയമത്തെ സംബന്ധിച്ച അനിശ്ചിത്വം മാറ്റമില്ലാതെ തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.