1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2018

സ്വന്തം ലേഖകന്‍: കോമണ്‍സില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് തെരേസാ മേയുടെ ബ്രെക്‌സിറ്റ് കസ്റ്റംസ് ബില്‍; നോ ഡീല്‍ ബ്രെക്‌സിറ്റിനായുള്ള ആവശ്യം ശക്തമാകുന്നു. പ്രധാനമന്ത്രി മേയുടെ ചേക്കേഴ്‌സ് പദ്ധതിയിലെ കസ്റ്റംസ് ബില്‍ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോമണ്‍സില്‍ കഴിഞ്ഞ ദിവസം പാസായത്. ബ്രെക്‌സിറ്റ് അനുകൂലികളുടെ ആവശ്യമനുസരിച്ച് കാതലായ മാറ്റങ്ങള്‍ വരുത്തിയ ശേഷം മാത്രമാണ് ബില്‍ കോമണ്‍സ് കടമ്പ കടന്നത്.

വോട്ടെടുപ്പില്‍ വിമതവിഭാഗം സര്‍ക്കാരിനെതിരെ വോട്ട് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ കരാറുകളില്ലാതെ ഇയുവില്‍ നിന്ന് പുറത്ത് പോകാനാണ് ബ്രിട്ടനിലെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് അനുകൂലികളും വിമതരും കൈകോര്‍ക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടായി.

യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ ബ്രിട്ടന്റെ കാലുകള്‍ കെട്ടിവെയ്ക്കുന്നതിന് തുല്യമാണെന്ന വാദത്തിലാണ് ഇരുകൂട്ടരും കൈകോര്‍ക്കുന്നത്. കരാര്‍ ഇല്ലാതെ പുറത്തുവരാനുള്ള തയ്യാറെടുപ്പുകളും പ്രധാനമന്ത്രി നടത്തണമെന്ന വ്യക്തമായ സൂചനയാണ് സര്‍വേ ഫലങ്ങളെന്ന് വിമതര്‍ തെരേസ മേയെ ഓര്‍മ്മിപ്പിക്കുന്നു. ബ്രിട്ടന് അനുകൂലമായ കരാര്‍ നേടാതെ പുറത്തുവന്നാല്‍ ബ്രിട്ടന്റെ സാമ്പത്തിക രംഗം പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.