1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2016

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് തീരുമാനത്തില്‍ ഇനി മാറ്റം വരുത്താനാകില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയേ മതിയാകൂ എന്നും ഇതിന്റെ തുടര്‍ നടപടികള്‍ക്കായി കൂടിയാലോചനകള്‍ നടക്കണമെന്നും ജര്‍മന്‍ ചാന്‍സലര്‍ അഭിപ്രായപ്പെട്ടു.

ബ്രിട്ടന്‍ ഇ.യു വിട്ടാലും ജര്‍മനിയുമായി തുടരേണ്ടുന്ന ബന്ധം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമയമായെന്നും അവര്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും ഗുണകരമായ കരാറുകളിലത്തെണമെന്നും മെര്‍കല്‍ ചൂണ്ടിക്കാട്ടി.

ജൂണ്‍ 23ന് യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ഹിതപരിശോധന ഫലം വന്നെങ്കിലും നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഇക്കാര്യത്തില്‍ തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയിട്ടില്ല. ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക വ്യാപിക്കുന്നതിടെയാണ് മെര്‍കലിന്റെ പ്രസ്താവന.

റഷ്യക്ക് എതിരേയുള്ള ഉപരോധം പിന്‍വലിക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും മെര്‍കല്‍ കൂട്ടിച്ചേര്‍ത്തു. 2014ല്‍ ക്രിമിയയെ റഷ്യയോടു കൂട്ടിച്ചേര്‍ക്കുകയും കിഴക്കന്‍ യുക്രെയിനിലെ വിഘടനവാദികളെ പിന്തുണയ്ക്കുകയും ചെയ്തതു മുഖേന വന്‍ പ്രതിസന്ധിയാണു പുടിന്‍ സൃഷ്ടിച്ചതെന്ന് അവര്‍ പറഞ്ഞു.

മിന്‍സ്‌ക് സമാധാന ഉടമ്പടി നടപ്പാക്കുന്നതിനുള്ള പദ്ധതികളൊന്നും റഷ്യ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ റഷ്യക്ക് എതിരേ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാനാവില്ലെന്ന് മെര്‍കല്‍ വ്യക്തമാക്കി. മെര്‍കലിന്റെ പ്രസ്താവനയോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.