1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2016

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്‌തേക്കില്ലെന്ന് റിപ്പോര്‍ട്ട്, പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ മുന്നോട്ടു പോകാന്‍ തെരേസാ മേയ്. ആര്‍ട്ടിക്ള്‍ 50 പ്രകാരം പാര്‍ലമെന്റില്‍ വോട്ടിനിടാതെ തന്നെ ബ്രെക്‌സിറ്റിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് നിയമോപദേഷ്ടാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തു പോകണമെന്ന് വിധിയെഴുതിയ ജൂണ്‍ 23 ലെ ഹിതപരിശോധനക്ക് ഉപദേശ സ്വഭാവം മാത്രമാണുമുള്ളതെന്നാണ് ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നവരുടെ വാദം. ബ്രിട്ടീഷ് ജനത ബ്രെക്‌സിറ്റിനെ അനുകൂലിച്ചാണ് വോട്ട് ചെയ്തതെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പുണ്ടെന്നും ഇനിയത് നടപ്പാക്കാനുള്ള നടപടിക്രമങ്ങളുമായാണ് അവര്‍ മുന്നോട്ടുപോകുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പാര്‍ലമെന്റിലെ ഭൂരിപക്ഷം എം.പിമാരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്നാവശ്യപ്പെട്ട് പ്രചാരണത്തിന് ഇറങ്ങിയവരാണ്. അതുകൊണ്ടുതന്നെ പാര്‍ലമെന്റിന്റെ അനുമതി ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് കരുതുന്നത്. ബ്രെക്‌സിറ്റ് വിഷയത്തെ പാര്‍ലമെന്റിലത്തെിക്കാന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിക്കാന്‍ ഒരുസംഘം അഭിഭാഷകര്‍ കോടതി വഴിയും നീക്കം നടത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.