1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2016

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ജനതയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി ഒബാമ, ബ്രിട്ടന്റെ അടുത്ത സുഹൃത്തായി തുടരും. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും അമേരിക്കയും സുഹൃത്തുക്കളായി തുടരുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്ന അഭിപ്രായ വോട്ടെടുപ്പില്‍ പുറത്തേക്ക് പോകണമമെന്ന അഭിപ്രായത്തിനാണ് ഭൂരിപക്ഷം ലഭിച്ചത്. 382 മേഖലകളില്‍ നടന്ന ഹിതപരിശോധനയില്‍ 51.9 ശതമാനം പേര്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 48.1 ശതമാനം പേരാണ് യൂണിയനില്‍ തുടരുന്നതിനെ അനുകൂലിച്ചത്.

ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഹിതപരിശോധനാ ഫലം ബ്രിട്ടന്റേയും ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുടേയും വിപണികളില്‍ വന്‍ ഇടിവാണ് ഉണ്ടാക്കിയത്.
പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ആദ്യഘട്ടത്തില്‍ 10% മൂല്യമിടിഞ്ഞ പൗണ്ട് 1985നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തി. ഫലപ്രഖ്യാപനത്തിന് മുന്‍പ് 1.5% മൂല്യം ഉയര്‍ന്നിരുന്നു. യൂറോയുമായുള്ള വിനിമയത്തില്‍ പൗണ്ടിന്റെ മൂല്യം ഏഴ് ശതമാനം താഴ്ന്ന് 1.2085 എന്ന നിരക്കില്‍ എത്തി.

ഡോളറുമായുള്ള വിനിമയത്തില്‍ യൂറോയുടെ മൂല്യം 3.3 ശതമാനം താഴ്ന്നു. ഒറ്റ ദിവസം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തുപോലും ഇത്രയും തിരിച്ചടി നേരിട്ടിട്ടില്ല. ലണ്ടന്‍ ഓഹരി വിപണിയും 100 പോയിന്റ് താഴ്ന്നു.

ഇന്ത്യന്‍ ഓഹരി വിപണിയെയും ഇത് പ്രതികൂലമായി ബാധിച്ചു. തുടക്കത്തില്‍ 900 പോയിന്റ് താഴ്ന്ന സൂചിക വൈകാതെ 1000 പോയിന്റ് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ദേശീയ സൂചികയായ നിഫ്റ്റി 300ഓളം പോയിന്റ് താഴ്ന്ന് 8,000 നു താഴെയെത്തി. നിഫ്റ്റിയിലെ 51 സ്‌റ്റോക്കുകളും തിരിച്ചടി നേരിടുകയാണ്.

ബ്രിട്ടീഷ് ബന്ധമുള്ള കമ്പനികളാണ് വലിയ തിരിച്ചടി നേരിടുന്നത്. ടാറ്റാ മോട്ടോഴ്‌സ് ഓഹരിയില്‍ 14 ശതമാനവും ടാറ്റ സ്റ്റീല്‍ ഓഹരിയില്‍ എട്ടു ശതമാനവും ഇടിഞ്ഞു. ഐ.ടി ഓഹരികളും തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നത് നിക്ഷേപകരെ പരിഭ്രാന്തരാക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.