1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2018

സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ബ്രെക്‌സിറ്റാണെന്ന ആരോപണവുമായി ബ്രിട്ടീഷ് എംപിമാര്‍; ഇയു നഴ്‌സുമാരും ഡോക്ടര്‍മാരെ ബ്രിട്ടനെ കൈയ്യൊഴിയുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടനിലെ അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് തിരഞ്ഞെടുത്ത 100 ഓളം എംപിമാരാണ് എന്‍എച്ച്എസിന്റെ ഭാവി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

ഒരു ഹാര്‍ഡ് ബ്രെക്‌സിറ്റ് എന്‍എച്ച്എസിന് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും വര്‍ഷങ്ങള്‍ക്കുളളില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുമെന്നും ലേബര്‍, ലിബറല്‍ ഡെമോക്രാറ്റ്‌സ്, എസ്എന്‍പി, ഗ്രീന്‍ പാര്‍ട്ടി, പ്‌ളെയ്ഡ് സൈംറു എന്നവയില്‍ നിന്നുള്ള എംപിമാര്‍ സംയുക്തമായി നല്‍കിയ കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നതായി ദി ഇന്റിപെന്‍ഡന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യം, പ്രധാന ഇയു ആരോഗ്യ അതോറിറ്റികളില്‍ നിന്ന് പിന്മാറല്‍, ജീവനക്കാരുടെ നഷ്ടം, ക്യാന്‍സര്‍ ചികിത്സക്കായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇറക്കുമതിയി വരുന്ന കുറവ് എന്നിവ എന്‍എച്ച്എസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയും രോഗികളുടെ അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി.

‘ശീതകാലത്തെ ചികിഷാ പ്രതിസന്ധിയുണ്ടാക്കിയ സമ്മര്‍ദ്ദം ഒരു കാര്യം വ്യക്തമാക്കുന്നു. എന്‍എച്ച്എസിന് ഏറ്റവും വലിയ ഭീഷണി ഹാര്‍ഡ് എക്‌സിറ്റ് ആണെന്നത് പകല്‍ പോലെ വ്യക്തമാണ്. എന്‍എച്ച്എസിലെ ജീവനക്കാരുടെ പ്രതിസന്ധിയും ബ്രെക്‌സിറ്റ് വര്‍ധിപ്പിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ ഔരന്മാരുടെ അവകാശങ്ങളെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതും പൗണ്ടിന്റെ മൂല്യത്തിലുള്ള വീഴ്ചയും പല യൂറോപ്യന്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ബ്രിട്ടനിലെ തങ്ങളുടെ ഭാവിയെക്കുറിച്ച് വീണ്ടും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു,’ കത്തില്‍ പറയുന്നു.

നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫര്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം യുകെയില്‍ പ്രവര്‍ത്തിക്കാനുള്ള യൂറോപ്യന്‍ യൂണിയനിലെ നഴ്‌സുമാരുടെ അപേക്ഷകളില്‍ ബ്രെക്‌സിറ്റ് വോട്ടിനുശേഷം 89 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്കും മറ്റ് വിദഗ്ദര്‍ക്കും ഈ സാഹചര്യം ഗുണകരമാകുമെന്നാണ് വിദഗ്ദര്‍ കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.