1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2021

സ്വന്തം ലേഖകൻ: ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ പ്ര​കാ​രം യൂ​​റോ​​പ്യ​​ൻ യൂ​​നി​​യ​​നു​​മാ​​യു​​ള്ള പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട ബ​ന്ധം ഡി​സം​ബ​ർ 31ന്​ ​അ​വ​സാ​നി​ച്ച​തോ​ടെ ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ ഭാ​ഗ​മല്ലാതായി. 2019 ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ്​ 47 വ​​ർ​​ഷം നീ​​ണ്ട ബ​​ന്ധം ബ്രി​​ട്ട​​നും യൂ​​റോ​​പ്യ​​ൻ യൂ​​നി​​യ​​നും അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. ​ബ്രെക്സിറ്റ്​ യാ​​ഥാ​​ർ​​ഥ്യ​​മാ​​യ​​തി​​നു​ ശേ​​ഷം 11 മാ​​സം പ​​രി​​വ​​ർ​​ത്ത​​ന കാ​​ല​​യ​​ള​​വാ​​യി (ട്രാ​​ൻ​​സി​​ഷ​​ൻ പീ​​രി​​യ​​ഡ്) യൂ​​റോ​​പ്യ​​ൻ യൂ​​നി​​യ​​ൻ അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു. അ​​താ​​ണ്​ വ്യാ​​ഴാ​​​ഴ്​​​ച അ​​ർ​​ധ​​രാ​​ത്രി​​യോ​​ടെ അ​​വ​​സാ​​നി​​ച്ച​​ത്.

ബ്രെ​ക്​​സി​റ്റി​ന്​ ശേ​ഷം യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യു​ള്ള ബ്രി​ട്ട​െൻറ ബ​ന്ധം നി​ർ​ണ​യി​ക്കു​ന്ന സ്വ​​ത​​ന്ത്ര വ്യാ​പാ​ര ക​രാ​റി​ന്​ യു.​കെ പാ​ർ​ല​മെൻറ്​ അം​ഗീ​കാ​രം ന​ൽ​കി. 73നെ​തി​​രെ 521 വോ​​ട്ടു​​ക​​ൾ​​ക്കാ​​ണ്​ ബി​​ൽ പാ​​സാ​​യ​​ത്. പ​​രി​​വ​​ർ​​ത്ത​​ന കാ​​ല​​യ​​ള​​വ്​ തീ​​രു​​ന്ന​​തി​​ന്​ തൊ​​ട്ടു​​മു​​മ്പ്​ വി​​ളി​​ച്ചു​​ചേ​​ർ​​ത്ത പാ​​ർ​​ല​​മെൻറ്​ യോ​​ഗ​​ത്തി​​ലാ​​ണ്​ യൂ​​റോ​​പ്യ​​ൻ യൂ​​നി​​യ​​നു​​മാ​​യി ചേ​​ർ​​ന്ന്​ ഉ​​ണ്ടാ​​ക്കി​​യ വ്യാ​​പാ​​ര ക​​രാ​​ർ പാ​​സാ​​ക്കി​​യ​​ത്. ബ്രെക്സിറ്റ് അവസാനമല്ല, പുതിയ തുടക്കമാണെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ പാർലമെന്റിൽ പറഞ്ഞു.

വ്യാപാരം, ഗതാഗതം, മത്സ്യബന്ധനം തുടങ്ങി എല്ലാ മേഖലകളിലും ഇന്നു മുതൽ പുതിയ നിയമങ്ങൾ നടപ്പിലാകുകയാണ്. യൂറോപ്യൻ പാർലമെന്റ് അംഗീകാരം നൽകുന്നതു ഫെബ്രുവരിയിലാണ്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടെങ്കിലും ബ്രിട്ടിഷ് അധീനതയിലുള്ള ജിബ്രാൾട്ടറിന്റെ അതിർത്തി തുറന്നു തന്നെയിടാൻ മേഖല സ്ഥിതി ചെയ്യുന്ന സ്പെയിനുമായി പ്രാഥമിക കരാർ ആയി. പുതിയ കരാർ വ്യവസ്ഥകളിലേക്കു മാറാൻ 6 മാസം പരിവർത്തനകാലമായി അനുവദിക്കും.

ബ്രെ​​ക്​​​സി​​റ്റി​​നു ശേ​​ഷം ബ്രി​​ട്ട​​ന്​ വാ​​ണി​​ജ്യം, വ്യാ​​പാ​​രം, ന​​യ​​ത​​ന്ത്രം തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ൾ സാ​​ധാ​​ര​​ണ നി​​ല​​യി​​ലേ​​ക്ക്​ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നു ​​​വേ​​ണ്ടി​​യാ​​ണ്​ യൂ​​റോ​​പ്യ​​ൻ യൂ​​നി​​യ​​ൻ 2020 ഡി​​സം​​ബ​​ർ 31 വ​​രെ 11 മാ​​സം പ​​രി​​വ​​ർ​​ത്ത​​ന കാ​​ല​​യ​​ള​​വ്​ അ​​നു​​വ​​ദി​​ച്ച​​ത്. യൂ​​റോ​​പ്യ​​ൻ യൂ​​നി​​യ​​ൻ അം​​ഗ​​ത്വം ഒ​​ഴി​​വാ​​യെ​​ങ്കി​​ലും ഈ ​​കാ​​ല​​യ​​ള​​വി​​ൽ യൂ​​നി​​യ​​ൻ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി വ്യാ​​പാ​​ര​​വും മ​​റ്റും ബ്രി​​ട്ട​​ന്​ ത​​ട​​സ്സ​​മി​​ല്ലാ​​തെ ന​​ട​​ത്താ​​നാ​​യി​​രു​​ന്നു. യൂ​​റോ​​പ്യ​​ൻ യൂ​​നി​​യ​​ൻ നി​​യ​​മ​​ങ്ങ​​ളാ​​യി​​രു​​ന്നു ഈ ​​കാ​​ല​​യ​​ള​​വി​​ൽ ബ്രി​​ട്ട​​ൻ പി​​ന്തു​​ട​​ർ​​ന്നി​​രു​​ന്ന​​തും. ജ​നു​വ​രി ഒ​ന്നു​മു​ത​ൽ പു​തി​യ നി​യ​മം നി​ല​വി​ൽ​വ​ന്നു.

യൂ​റോ​പ്യ​ൻ യൂ​​നി​​യ​​നി​​ൽ ഉ​​ൾ​​പ്പെ​​ടാ​​ത്ത രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി വ്യാ​​പാ​​ര ക​​രാ​​റി​​ൽ ഏ​​ർ​​പ്പെ​​ടാ​​നാ​​കു​​മെ​​ന്ന​​താ​​ണ്​ ​െബ്ര​​ക്​​​സി​​റ്റ്​ ക​​രാ​​റി​െൻറ പു​​തു​​മ. അ​​മേ​​രി​​ക്ക, ആ​​സ്​​​ട്രേ​​ലി​​യ അ​​ട​​ക്ക​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ക​​രാ​​റി​​ൽ ഏ​​ർ​​പ്പെ​​ടാ​​ൻ ​െബ്ര​​ക്​​​സി​​റ്റി​​ന​ു​ മു​​മ്പ്​ അ​​നു​​മ​​തി ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഇ​​പ്പോ​​ൾ ല​​ഭി​​ച്ച സ്വാ​​ത​​ന്ത്ര്യം യു​​കെ​​യു​​ടെ സ​​മ്പ​​ദ്​​​വ്യ​​വ​​സ്ഥ​യുടെ വളർച്ചയ്ക്ക് സഹായിക്കുമെന്നാണ് ​ബ്രെ​​ക്​​​സി​​റ്റ്​ അ​​നു​​കൂ​​ലി​​കളുടെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.