1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2018

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചയ്ക്കു പകരം കേസിനു പോകാന്‍ തെരേസാ മേയ്ക്ക് ട്രംപിന്റെ ഉപദേശം. ട്രംപിന്റെ നിര്‍ദേശം മൃഗീയമാണെന്നും ചര്‍ച്ച തന്നെയാണ് താന്‍ പിന്തുടരാന്‍ ഉദ്ദേശിക്കുന്നതെന്നും മേയ് ബിബിസിയോട് വെളിപ്പെടുത്തി.

ബ്രിട്ടീഷ് സന്ദര്‍ശനവേളയില്‍ ട്രംപ് വെള്ളിയാഴ്ച മേയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ താന്‍ മേയ്ക്ക് ഉപദേശം നല്കിയെന്നും അത് അല്പം കടുപ്പമാണെന്നാണ് മേയ് കരുതുന്നതെന്നും സംയുക്ത പത്രസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി. ഉപദേശം എന്തായിരുന്നുവെന്നു ട്രംപ് വെളിപ്പെടുത്തിയിരുന്നില്ല.

ട്രംപിന്റെ ഉപദേശം സംബന്ധിച്ച് ബിബിസി ചോദിച്ചപ്പോഴാണ് മേയ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ബ്രക്‌സിറ്റ് വിഷയത്തില്‍ മേ മൃദുസമീപനം കൈക്കൊള്ളുന്നതായി സ്വന്തം സര്‍ക്കാരില്‍നിന്നും പാര്‍ട്ടിയില്‍നിന്നും വിമര്‍ശനം ശക്തമാണ്. വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കമുള്ളവര്‍ മേയോടു വിയോജിപ്പു പ്രകടിപ്പിച്ച് രാജിവച്ചിരുന്നു.

എന്നാല്‍, തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മേ ഇന്നലെ വ്യക്തമാക്കി. ബ്രിട്ടന് അനുകൂലമായ തീരുമാനങ്ങള്‍ക്കായി ചര്‍ച്ചയുടെ വഴിതന്നെ സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. ഇതിനിടെ ട്രംപിന്റെ സന്ദര്‍ശനത്തിനെതിരേ ബ്രിട്ടീഷുകാര്‍ കഴിഞ്ഞ ദിവസവും പ്രതിഷേധം തുടര്‍ന്നു. ആ സമയത്തെല്ലാം ട്രംപ് സ്‌കോട്‌ലന്‍ഡിലെ സ്വന്തം ഗോള്‍ഫ് ക്ലബ്ബില്‍ ഗോള്‍ഫ് കളിക്കുകയായിരുന്നു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.