1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2015

ജെഗി ജോസഫ്

ഇന്ത്യയുടെ മുന്‍ പ്രസിഡന്റും ഇന്ത്യന്‍ യുവത്വത്തെ സ്വപ്നത്തിന്റെ അഗ്‌നി ചിറകുകള്‍ കാണാനും ആകാശത്തോളം ഉയരത്തില്‍ പറന്നു അവ നേടിയെടുക്കുവാനും പഠിപ്പിച്ച, ഭാരത രത്‌നം ശ്രീ. ഡോ. എ. പി. ജെ അബ്ദുള്‍ കലാമിന് ബ്രിസ്‌കയുടെ ആദരാഞ്ജലികള്‍.

തന്റെ ജനകീയ നയങ്ങളാല്‍ ‘ജനങ്ങളുടെ രാഷ്ട്രപതി എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന ശ്രീ. അബ്ദുല്‍ കലാം ഇന്ത്യ കണ്ട നല്ല ഒരു നേതാവ് എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു. രാജ്യ പുരോഗതിക്കു വരും തലമുറയെ സജ്ജമാക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ച ഡോ. എ. പി. ജെ. അബ്ദുല്‍ കലാം അതിനായി കുട്ടികളോടും യുവാക്കളോടും നിരന്തരം സംവദിക്കുമായിരുന്നു. ഇന്ത്യയുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കിയിരുന്ന അദ്ദേഹം അതിനായി മാത്രം പ്രവര്‍ത്തിച്ചിരുന്ന കര്‍മ്മോന്മുഖിയായിരുന്ന രാജ്യസ്‌നേഹിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ബ്രിസ്‌ക എക്‌സിക്യുട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നു . ബ്രിസ്‌ക പ്രസിഡന്റ് തോമസ് ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു.ഈ വര്‍ഷം മുതല്‍ GCSE ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ക്ക് നല്കുന്ന അവാര്‍ഡ് ശ്രീ അബ്ദുള്‍ കലാമിന്റെ നാമധേയത്തില്‍ നല്കുവാനും യോഗം തീരുമാനിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.