1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനെ കാത്തിരിക്കുന്ന ദീർഘകാല തൊഴിലില്ലായ്മയായതിനാൽ ഫർലോ സ്കീം നീട്ടണമെന്ന ആവശ്യവുമായി എംപിമാർ. കൊവിഡ് പ്രതിസന്ധി ദീർഘകാല തൊഴിലില്ലായ്മയ്ക്ക് കാരണമാകുമെന്നും ഇപ്പോൾ പ്രവർത്തനക്ഷമമായ സ്ഥാപനങ്ങൾക്ക് പോലും ജീവനക്കാരെ പിടിച്ചു നിർത്താൻ കഴിയാതിരിക്കാമെന്നും ട്രഷറി സെലക്ട് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

എന്നാൽ, ഫർലോ പദ്ധതി നീട്ടുന്നത് പണത്തിന്റെ മൂല്യം കുറയ്ക്കുമെന്നും ചില എം പിമാർ പറയുന്നു. ജനങ്ങളുടെ വരുമാനത്തെയും തൊഴിലിനെയും സഹായിക്കുന്ന തരത്തിൽ സ്കീമിൽ പുതുമകൾ കൊണ്ടുവരുമെന്ന് ട്രഷറി അറിയിച്ചു. ഫർലോ പദ്ധതി ഒക്ടോബർ 31 നാണ് അവസാനിക്കുന്നത്.

കൊവിഡ് പ്രതിസന്ധി സമയത്ത് ജോലിയിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന തൊഴിലാളികൾക്ക് അവരുടെ ശമ്പളത്തിന്റെ 80% (പ്രതിമാസം പരമാവധി 2,500 പൗണ്ട്) വരെ ഈ പദ്ധതി പ്രകാരം ലഭിച്ചതായാണ് കണക്കുകൾ.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുമ്പ് പറഞ്ഞത് ഒക്ടോബർ അവസാനത്തിന് ശേഷം പദ്ധതി നീട്ടുന്നത് ആളുകളെ താൽക്കാലികമായി വരുമാനം നിലച്ച അവസ്ഥയിൽ നിലനിർത്തും എന്നാണ്. ചാൻസലർ റിഷി സുനാക്കും സ്കീം നീട്ടുന്നതിനോട് വിയോജിച്ചു.

പകരം ജനുവരി അവസാന വാരം മുതൽ ജോലിയിൽ തുടരുന്ന ഓരോ തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്ക് 1,000 പൗണ്ട് വീതം നൽകാനുള്ള പദ്ധതി അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.

വെയിൽ‌സിൽ കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ

വീട്ടിനകത്തും ആറിലധികം പേരുടെ കൂടിച്ചേരലുകൾ നിയന്ത്രിച്ച് വെയിൽ‌സ്. അതേസമയം 11 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഈ നിയമം ബാധകമല്ല, കൂടാതെ വിവിധ വീടുകളിൽ നിന്നുള്ള 30 പേർക്ക് ഇപ്പോഴും പുറത്ത് ഒത്തുകൂടാം.

ആളുകൾ വീടിനകത്ത് കണ്ടുമുട്ടുന്നതുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ വർദ്ധനവിനെ തുടർന്നാണ് പുതിയ നിയന്ത്രണങ്ങൾ. ഈ നിയമം പബ്ബുകളിലും റെസ്റ്റോറന്റുകളിലും വീടുകളിലും ബാധകമാണ്.

പൊതു ഇടങ്ങളിലും ജോലി സ്ഥലത്തും മാത്രമല്ല വീട്ടകങ്ങളിലും മാസ്‌ക് ധരിക്കാൻ മെർതിർ ടൈഡ്‌ഫിലിലെയും റോണ്ട്ഡ സൈനൺ ടാഫിലെയും ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. പുതിയ നിയമങ്ങൾ‌ കീർ‌ഫില്ലി കൗണ്ടി ബൊറോയിൽ‌ ബാധകമല്ല, ഇവിടെ ചൊവ്വാഴ്ച മുതൽ പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.