1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ വനിതയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തി. 17 വര്‍ഷമായി ലെസ്റ്ററില്‍ താമസക്കാരിയായ കിരണ്‍ ദോഡിയ എന്ന സ്ത്രീയെയാണ് കൊലപ്പെടുത്തി, മൃതദേഹം പെട്ടിയിലാക്കിയ നിലയില്‍ ലെസ്റ്ററിലെ കോര്‍ണര്‍ സ്ട്രീറ്റിലെ നടപ്പാതയില്‍ കണ്ടെത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് കിരണിന്റെ ഭര്‍ത്താവ് അശ്വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ കൊലപാതക കുറ്റം ചുമത്തിയശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി ലെസ്റ്റര്‍ പോലീസ് അറിയിച്ചു. വര്‍ഷങ്ങളായി ലെസ്റ്ററിലെ കോള്‍ സെന്ററില്‍ ജോലി നോക്കുകയായിരുന്നു കിരണ്‍. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

കിരണിന്റെ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കൊലപാതക വാര്‍ത്ത ഞെട്ടലുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താതെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവില്ലെന്ന് ലസ്റ്റര്‍ പോലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.