1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ കുറ്റവാളികളുടെ പ്രിയപ്പെട്ട അഭയകേന്ദ്രമാകുന്നതായി ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍. നിയമത്തിന്റെ പിടിയില്‍ നിന്ന് ഒളിച്ചോടി അഭയം തേടാനുള്ള കേന്ദ്രമായി ബ്രിട്ടന്‍ മാറുകയാണെന്ന് ഇന്ത്യന്‍ ഹൈകമീഷണര്‍ വൈ.കെ. സിന്‍ഹ വ്യക്തമാക്കി. ഇന്ത്യയുടെ ഇന്നത്തെ വളര്‍ച്ച മനസ്സിലാക്കാന്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിപ്പോഴായിരുന്നു ഇന്ത്യന്‍ ഹൈക്കമീഷണറുടെ അഭിപ്രായ പ്രകടനം. ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് ബ്രിട്ടനില്‍ അഭയം തേടിയ വിജയ് മല്യയുടെ കേസ് പരാമര്‍ശിച്ചായിരുന്നു സിന്‍ഹയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമായി. വിജയ് മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമം തുടരുന്നതിനിടെയാണ് സിന്‍ഹയുടെ പരാമര്‍ശം.

‘ബ്രിട്ടീഷ് മണ്ണില്‍ ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കപ്പെടുന്നതില്‍ ന്യൂഡല്‍ഹിക്ക് അസ്വസ്ഥതയുണ്ട്. ഞങ്ങളും ജനാധിപത്യ രാജ്യമാണ്. എന്നാല്‍, സുഹൃദ് ബന്ധമോ സഖ്യമോ ഉള്ള രാജ്യങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല,’ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യാ വിരുദ്ധ ചര്‍ച്ചയെ വിമര്‍ശിച്ച് ഹൈകമീഷണര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.