1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ 20 വര്‍ഷത്തെ പ്രണയത്തിനു ശേഷം ഹിന്ദുവായ ഇന്ത്യന്‍ യുവതിയും ജൂത മത വിശ്വാസിയായ യുവതിയും വിവാഹിതരായി. ബ്രിട്ടനില്‍ ചരിത്രം കുറിച്ച് വിശ്വാസഭേദം വിഷയമാകാത്ത ആദ്യ ലെസ്ബിയന്‍ വിവാഹത്തില്‍ 20 വര്‍ഷം പ്രണയിച്ച ശേഷം ഇന്ത്യാക്കാരിയായ കലാവതി മിസ്ത്രിയാണ് ജൂത മത വിശ്വാസിയായ മിറിയം ജെഫേഴ്‌സണെ ഹിന്ദു ആചാരപ്രകാരം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ താലികെട്ടിയത്,

കഴിഞ്ഞ ദിവസം ലെസ്റ്ററിലെ ഒരു പ്രമുഖ ഹോട്ടലിലായിരുന്നു ചടങ്ങ്. ചുവപ്പും വെള്ളയും സാരി അണിഞ്ഞും ആടയാഭരണങ്ങളും പൂക്കളും ചൂടിയെത്തിയ ഇരുവരും ചടങ്ങിനൊടുവില്‍ പരസ്പരം വരണമാല്യം അണിയിക്കുകയും പൊന്നില്‍ തീര്‍ത്ത താലി കെട്ടുകയും ചെയ്തു. കടുത്ത മതവിശ്വാസികളായ മാതാപിതാക്കള്‍ക്കൊപ്പം വര്‍ഷങ്ങളോളം തന്റെ ലൈംഗികത സംബന്ധിച്ച രഹസ്യം മൂടി വെച്ചായിരുന്നു 48 കാരിയായ കലാവതി വളര്‍ന്നത്.

26 വയസ്സുള്ളപ്പോഴായിരുന്നു കലാവതി യുഎസില്‍ വച്ച് ആദ്യമായി മിറിയത്തെ കണ്ടു മുട്ടിയത്. ഒരു പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഇത്. ആദ്യനോട്ടത്തില്‍ തന്നെ കലാവതിയ്ക്ക് മിറിയത്തോട് പ്രണയം തോന്നി. പരിശീലന പരിപാടിക്കിടയില്‍ ആദ്യമൊന്നും കലാവതിയെ ശ്രദ്ധിച്ചിരുന്നില്ലെന്നും ങ്കിലും എപ്പോഴോ ഇഷ്ടമായെന്ന് മിറിയം ഓര്‍ക്കുന്നു. ആദ്യം എല്ലാം മറച്ചു വെച്ച ശേഷം പിന്നീട് രണ്ടു കുടുംബത്തിന്റെയും അനുഗ്രഹാശിസുകളോടെ ഇരുവരും ഒരു ഹിന്ദു പുരോഹിതനെ കണ്ടെത്തി വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു.

ഒരേ സ്ഥാപനത്തിനായി ജോലി ചെയ്യുന്ന ഇരുവരും വിവാഹശേഷം യുഎസിലെ ടെക്‌സാസില്‍ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്. വലിയ പാരമ്പര്യവും സംസ്‌ക്കാരവും പിന്തുടരുന്ന മറ്റൊരു യുവതിയുമായുള്ള ബന്ധം പറയാന്‍ പോലും ഭയമായിരുന്നെന്ന് കലാവതി പറയുന്നു. കലാവതിയെ പോലെ തന്നെ കുടുംബത്തിനും കുടുംബത്തിന്റെ വിശ്വാസങ്ങള്‍ക്കും പരമ പ്രാധാന്യം നല്‍കുന്നയാളാണെങ്കിലും തന്റെ വിശ്വാസങ്ങളേക്കാള്‍ അവര്‍ പങ്കാളിയുടെ വിശ്വാസത്തിന് പ്രാധാന്യം നല്‍കിയാണ് മിറിയം ഹിന്ദു ആചാര പ്രകാരം വിവാഹത്തിന് ഒരുങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.