1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2015


ബ്രിട്ടീഷ് എയര്‍വെയ്‌സ് കൈയില്‍ കൊണ്ടു പോകാവുന്ന സാധനങ്ങളുടെ അനുവദനീയ ഭാരം വെട്ടിക്കുറച്ചു. യാത്രക്കാര്‍ അനുവദനീയമായതിലും കൂടുതല്‍ ഭാരം കൈയ്യില്‍ കൊണ്ടു പോകുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ നടപടി.

നിലവിലെ നയപ്രകാരം 45*36*20 സെന്റീ മീറ്റര്‍ വലുപ്പത്തിലുള്ള രണ്ട് ഭാഗുകള്‍ യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളിലേക്ക് കൊണ്ടു പോകാം. എന്നാല്‍ ഓഗസ്റ്റ് 18 മുതല്‍ അതിന്റെ വലുപ്പം 40*30*15 ആയി കമ്പനി വെട്ടിക്കുറച്ചു. കൈയില്‍ കരുതാവുന്ന മെയിന്‍ ബാഗിനൊപ്പം കൊണ്ടു പോകുന്ന രണ്ടാം ലഗേജിന്റെ വലുപ്പമാണിത്. മെയിന്‍ ലഗേജിന്റെ, വീലുള്ള ട്രോളി ഭാഗിന്റെ വലുപ്പം പഴയ പടി തന്നെ നിലനിര്‍ത്തും. ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കൊണ്ടു പോകുന്നതിനായി ബാഗ് നേരത്തെ വാങ്ങിയ യാത്രക്കാര്‍ പുതുക്കിയ സൈസിലുള്ള ബാഗ് വാങ്ങുകയോ ലാപ്‌ടോപ് കൈയ്യില്‍ കരുതാതിരിക്കുകയോ ചെയ്യുന്നതാകും നല്ലത്.

ബോര്‍ഡിംഗിന് വേഗത വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇത് ചെയ്യുന്നതെന്ന് ബിഎ അറിയിച്ചു. പുതിയ സൈസിലുള്ള ബാഗുകള്‍ കൃത്യമായി സീറ്റിന്റെ അടിയിലുള്ള സ്‌പെയിസില്‍ കൊള്ളും. അങ്ങനെയെങ്കില്‍ കുത്തിനിറച്ച ബാഗുകള്‍ പുനക്രമീകരണം നടത്തേണ്ട ആവശ്യം ക്യാബിന്‍ ക്രൂവിന് ഉണ്ടാകില്ല. ഇത് സമയക്രമം പാലിക്കാന്‍ എയര്‍വെയ്‌സിനെ സഹായിക്കുമെന്നും ബിഎ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ലഗേജിന്റെ കാര്യത്തില്‍ ബിഎ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ കസ്റ്റമേഴ്‌സിനെ കമ്പനി ഇമെയില്‍ മുഖാന്തിരം അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.