1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2015

സ്വന്തം ലേഖകന്‍: ബ്രിട്ടനും ഇറാനും കൈ കൊടുക്കുന്നു, നാലു വര്‍ഷത്തിനു ശേഷം ടെഹ്‌റാനില്‍ ബ്രിട്ടീഷ് എംബസി തുറന്നു. നാലു വര്‍ഷം മുന്‍പ് അടച്ചുപൂട്ടിയ എംബസിയാണ് വീണ്ടും തുറന്നത്. ഇന്ത്യന്‍ വംശജനായ അജയ് ശര്‍മയാണ് ടെഹ്‌റാനിലെ ബ്രിട്ടിഷ് പ്രതിനിധി.

മറുവശത്ത് ലണ്ടനിലെ ഇറാന്‍ എംബസിയും ഇന്നലെ തുറന്നു. ഇറാന്‍ ആണവപദ്ധതിക്കു നിയന്ത്രണമേര്‍പ്പെടുത്തുന്ന സമ്പൂര്‍ണ ആണവക്കരാറിന് യുഎസ്, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളുമായി ഇറാന്‍ ധാരണയില്‍ എത്തിയതോടെയാണ് എംബസികള്‍ തുറക്കാനുള്ള തീരുമാനം. വിയെന്നയില്‍ കഴിഞ്ഞ മാസം 14 നായിരുന്നു കരാര്‍ അന്തിമരൂപമായത്.

2013 ജൂണില്‍ ഹസന്‍ റൂഹാനി ഇറാന്‍ പ്രസിഡന്റായതും കഴിഞ്ഞ മാസത്തെ ആണവകരാറും നയതന്ത്രബന്ധം പുനരാരംഭിക്കുന്നതില്‍ നാഴികക്കല്ലായെന്ന് ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി ഹാമൊന്‍ഡ് പറഞ്ഞു.

2011 ല്‍, ബാങ്കിങ് മേഖലയിലെ ഉപരോധങ്ങള്‍ക്കു തിരിച്ചടിയെന്ന നിലയിലാണ് ബ്രിട്ടിഷ് സ്ഥാനപതിയെ പുറത്താക്കാനും വ്യാപാര ബന്ധങ്ങള്‍ വെട്ടിക്കുറയ്ക്കാനും ഇറാന്‍ പാര്‍ലമെന്റ് തീരുമാനമെടുത്തത്. 2011 നവംബര്‍ 29 ന് വിദ്യാര്‍ഥി പ്രക്ഷോഭകര്‍ ടെഹ്!റാനിലെ ബ്രിട്ടിഷ് എംബസിക്കുനേരെ ആക്രമണം നടത്തിയതോടെ ബ്രിട്ടന്‍ എംബസി പൂട്ടുകയായിരുന്നു. ബ്രിട്ടനിലുള്ള ഇറാന്‍ പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.