1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2016

സ്വന്തം ലേഖകന്‍: ഇരു രാജ്യങ്ങളും തമ്മിലുള്ള 57 വര്‍ഷത്തെ അകല്‍ച്ച അവസാനിപ്പിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹാമൊണ്ട് ക്യൂബയില്‍. 1959 ലെ ചരിത്ര പ്രസിദ്ധമായ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം ക്യൂബ സന്ദര്‍ശിക്കുന്ന ആദ്യ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എന്ന ബഹുമതി ഫിലിപ്പ് ഹാമൊണ്ടിനു സ്വന്തമായി.

ക്യൂബയുമായി സാമൂഹികസാമ്പത്തിക മേഖലകളില്‍ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് വ്യാഴാഴ്ച്ച ഹവാനയിലെത്തിയ ഹാമൊണ്ട് പറഞ്ഞു. ഇപ്പോള്‍ ഇരു രാജ്യങ്ങളും കടന്നു പോകുന്ന സാമൂഹികസാമ്പത്തിക മാറ്റങ്ങളും ഭീതി പരത്തുന്ന സിക വൈറസുമായിരിക്കും ഇരു രാജ്യങ്ങളും തമ്മിലുളള ചര്‍ച്ചയുടെ മുഖ്യ വിഷയങ്ങളെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ക്യൂബന്‍ വിദേശകാര്യ സെക്രട്ടറി ബ്രൂണോ റോഡിഗ്യൂയിസ് ആയും മറ്റ് ക്യൂബന്‍ സിവില്‍ സൊസൈറ്റി നേതാക്കളുമായും ഹാമൊണ്ട് ചര്‍ച്ച നടത്തും. ചര്‍ച്ചക്കു ശേഷം വിദ്യാഭ്യാസം, ഊര്‍ജോത്പാദനം തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്ന ഉഭയകക്ഷി കരാറിലും ഇരു രാജ്യങ്ങളും ഒപ്പു വക്കും.

ബ്രിട്ടന്റെ സേവനങ്ങള്‍ ക്യൂബന്‍ ജനതയെ അറിയിക്കാന്‍ കഴിയുന്ന ഒരു
അവസരമായാണ് തന്റെ സന്ദര്‍ശനത്തെ കാണുന്നതെന്ന് ഫിലിപ്പ് ഹാമൊണ്ട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.