1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2018

സ്വന്തം ലേഖകന്‍: നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി ബ്രിട്ടീഷ് ഗ്യാസ്; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടി. പ്രമുഖ എനര്‍ജി കമ്പനിയായ ബ്രിട്ടീഷ് ഗ്യാസ് 5.5 ശതമാനമാണ് ഗ്യാസ് നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയത്. ഇതോടെ ഒരു ഗാര്‍ഹിക ഉപഭോക്താവിന് ശരാശരി ഒരു വര്‍ഷം അറുപത് പൗണ്ടോളം വര്‍ധനവായിരിക്കും ഉണ്ടാകുക. ബ്രിട്ടനിലെ ഏറ്റവും വലിയ എനര്‍ജി കന്പനിയായ ബ്രിട്ടീഷ് ഗ്യാസിന്റെ 4.1 മില്യണ്‍ ഉപഭോക്താക്കള്‍ക്കും പുതിയ വര്‍ദ്ധനവ് മേയ് 29 മുതല്‍ ബാധകമാകും.

കഴിഞ്ഞ സെപ്റ്റംബറില്‍ ഇലക്ട്രിസിറ്റി നിരക്കില്‍ 12.5 ശതമാനം വര്‍ദ്ധനവ് നടപ്പാക്കിയതിന് പുറമേയാണ് പുതിയ നിരക്കുകള്‍. ബ്രിട്ടീഷ് ഗ്യാസിന്റെ നടപടി അപലപനീയവും നിരാശാജനകവുമെന്ന് ഊര്‍ജ്ജ വകുപ്പ് മന്ത്രി ക്ലെയര്‍ പെറി പറഞ്ഞു. ഇപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ നല്‍കുന്നത് അധിക നിരക്കാണെന്നും, അതുകൊണ്ട് തന്നെ നിരക്ക് വര്‍ദ്ധന നീതിരഹിതമെന്നും അവര്‍ പറഞ്ഞു. എനര്‍ജി റെഗുലേറ്റര്‍ ബോഡിയായ ഓഫ്!ഗമും നിരക്ക് വര്‍ദ്ധനക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

എന്നാല്‍ ബ്രിട്ടീഷ് ഗ്യാസ് വൃത്തങ്ങള്‍ നിരക്ക് വര്‍ധനവിന്റെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഉത്പാദന ചിലവ് തങ്ങളുടെ പരിധിക്കും പുറത്തായതാണ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയ സ്മാര്‍ട്ട് മീറ്ററുകളുടെ അവതരണവും എമിഷന്‍ ടാര്‍ജറ്റും വര്‍ദ്ധനവിന് ഒരു കാരണമായതായും അവര്‍ കൂട്ടിച്ചേര്‍ത്ഥു. ബ്രിട്ടീഷ് ഗ്യാസിന്റെ പാത പിന്തുടര്‍ന്ന് പിടിച്ച് മറ്റ് കമ്പനികളും നിരക്ക് വര്‍ദ്ധനവ് നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.