1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2018

സ്വന്തം ലേഖകന്‍: നാലു വയസുകാരി മകളെ പരിചരിക്കാന്‍ അനുമതി നിഷേധിച്ചു; ഇന്ത്യക്കാരന് 40,000 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന് ബ്രിട്ടനിലെ ഹൈക്കോടതി. നിയമവിരുദ്ധമായി തന്നെ തടവിലാക്കിയതിനാല്‍ നാലു വയസുള്ള തന്റെ മകളെ ശ്രദ്ധിക്കാന്‍ കഴിയാതായി എന്ന ഇന്ത്യക്കാരന്റെ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്.

യുകെ ആഭ്യന്തര വകുപ്പാണ് 40,000 പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടത്. ഒപ്പം പരാതിക്കാന്റെ കോടതിച്ചെലവും നല്‍കണമെന്നും ഹൈക്കോടതി വിധിച്ചു. പരാതി നല്‍കിയ ഇന്ത്യന്‍ യുവാവിന്റെ പേരുവിവരങ്ങള്‍ കോടതി പുറത്തു വിട്ടിട്ടില്ല.

എജെഎസ് എന്നു മാത്രമേ കേസ് ജയിച്ചയാളുടെ പേര് വെളിപ്പെടുത്തിയുള്ളൂ. യുകെ ഇമിഗ്രേഷന്‍ സെന്ററിലാണ് ഇയാളെ തടഞ്ഞുവച്ചിരുന്നത്. തനിക്ക് ജാമ്യംപോലും നിഷേധിച്ചതായും പരാതിയില്‍ യുവാവ് ആരോപിക്കുന്നു. 20 മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചതിനു ശേഷമാണ് ഇയാളെ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.