1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2018

സ്വന്തം ലേഖകന്‍: തന്നെ തട്ടിക്കൊണ്ടു പോയത് 20 കോടി രൂപയ്ക്ക് ഓണ്‍ലൈന്‍ പെണ്‍വാണിഭ വിപണിയില്‍ വില്‍ക്കാന്‍, വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് മോഡല്‍. ‘അവരെന്നെ കെട്ടിയിട്ടു, വായില്‍ തുണി തിരുകി. ലഹരിമരുന്നു കുത്തിവച്ചു ബോധരഹിതയാക്കി. വലിയൊരു സ്യൂട്ട്‌കേസില്‍ കയറ്റി, കാറിന്റെ ഡിക്കിയിലിട്ട് ഒരു ഫാം ഹൗസിലേക്കു കൊണ്ടുപോയി. ഇന്റര്‍നെറ്റിലൂടെ 20 കോടി രൂപയ്ക്കു പെണ്‍വാണിഭ സംഘങ്ങള്‍ക്കു വില്‍ക്കാനായിരുന്നു ശ്രമം,’ ഇറ്റലിയില്‍ ക്രിമിനല്‍ സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട ബ്രിട്ടിഷ് മോഡല്‍ ക്ലോയ് എയ്‌ലിങ് പോലീസിനോട് വെളിപ്പെടുത്തി.

സംഭവത്തില്‍ പിടിയിലായ പോളണ്ടുകാരന്‍ ലൂക്കാസ് പവല്‍ ഹെര്‍ബയുടെ വിചാരണയ്ക്കിടെയാണു പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫോട്ടോ ഷൂട്ടിന് എന്ന വ്യാജേനയാണ് 20 കാരിയായ എയ്‌ലിങ്ങിനെ കഴിഞ്ഞ ജൂലൈയില്‍ ഹെര്‍ബ ലണ്ടനില്‍നിന്നു മിലാനിലെത്തിച്ചത്.

എയ്‌ലിങ്ങിന് രണ്ടു വയസ്സുള്ള കുട്ടിയുണ്ട് എന്നറിഞ്ഞപ്പോള്‍, ജൂലൈ 17നു ബ്രിട്ടിഷ് കോണ്‍സുലേറ്റിനു മുന്നിലാക്കി കടക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ഇയാള്‍ പിടിയിലായി. ഇയാളുടെ സഹോദരന്‍ മൈക്കലിനെ പിന്നീടു ബ്രിട്ടനില്‍നിന്നു കസ്റ്റഡിയിലെടുത്തു. ഇയാളെ ഇറ്റലിയിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.