1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2016

സ്വന്തം ലേഖകന്‍: ബ്രിട്ടീഷുകാരായ വൃദ്ധ ദമ്പതികള്‍ക്കും മകനും തായ്‌ലന്റിലെ തെരുവില്‍ ക്രൂര മര്‍ദ്ദനം, തായ് വിനോദസഞ്ചാരത്തിന് നാണക്കേടായി വീഡിയോ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇതിനകം തായ്‌ലന്റ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ സംഭവം തായ് സര്‍ക്കാരിന് നാണക്കേടായിരിക്കുകയാണ്. അവധിക്കാലം ചെലവഴിക്കാന്‍ തായ്‌ലന്റില്‍ എത്തിയ ബ്രിട്ടീഷ് കുടുംബത്തെ തെരുവോരത്തെ കച്ചവടക്കാര്‍ ആക്രമിക്കുന്നതും അടിച്ചു താഴെയിടുന്നതുമാണ് ദൃശ്യങ്ങളില്‍. സുരക്ഷാ ക്യാമറ പകര്‍ത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. സ്‌കോട്‌ലന്റില്‍ നിന്നുള്ള 65 ഉം 68 ഉം വയസ്സുള്ള ദമ്പതികളാണ് ക്രൂരതക്ക് ഇരകളായത്. തായ് പുതു വര്‍ഷമായ ഏപ്രില്‍ 13 ന് തിരക്കേറിയ കടലോര നഗരമായ ഹുവാ ഹിനിലൂടെ കുടുംബം നടന്നു പോകുന്നതും ഒരു കൂട്ടം തെരുവ് കച്ചവടക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ദൃശ്യങ്ങളില്‍ കാണാം. ഇതിനു പിന്നാലെ മൂന്ന് പേരെയും ഒരുകൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് മുഖത്തിടിക്കുന്നു. അതിന് ശേഷം ചവുട്ടിത്താഴെയിടുകയും ദേഹത്ത് ചവിട്ടുകയും ചെയ്യുന്നും. മകന്‍ അപ്രതീക്ഷിതമായി ഒരാളുമായി കൂട്ടിമുട്ടിയതായിരുന്നു പ്രശ്‌ന കാരണമെന്നാണ് പോലീസ് പറയുന്നത്. ഒരാളെ അറസ്റ്റ് ചെയ്യാനുമുണ്ട്. ദമ്പതികളുടെ ബോധം പോയപ്പോഴാണ് ആക്രമികള്‍ മര്‍ദ്ദനം അവസാനിപ്പിച്ചത്. കൂടി നിന്നവര്‍ ഇവരെ സഹായിക്കാനായി എത്തുമ്പോള്‍ അക്രമികള്‍ പതിയെ മുങ്ങുന്നതും കാണാം. ആക്രമിച്ച നാല്‍വര്‍ സംഘം മദ്യലഹരിയില്‍ ആയിരുന്നെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ 43 കാരനായ മകനും പിതാവിനും തലയില്‍ മുറിവേല്‍ക്കുകയും തുന്നല്‍ ഇടേണ്ടി വരികയും ചെയ്തു. തലയ്ക്കും കണ്ണിനും മാരകമായി പരിക്കേറ്റ മാതാവാകട്ടെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വിദേശികള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ തായ്‌ലന്റില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.