1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2015

ബ്രിട്ടീഷ് മന്ത്രിമാരുടെ ശമ്പളത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് വര്‍ദ്ധനവുണ്ടാകില്ലെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. സണ്‍ഡേ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് കടം കുറയ്ക്കുന്നതിനായി മന്ത്രിമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കില്ലെന്നും നിലിവിലുള്ള 134,565 പൗണ്ടില്‍ നിലനിര്‍ത്തുമെന്നും കാമറൂണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എംപിമാര്‍ക്ക് ലഭിക്കുന്ന ശമ്പളവും മന്ത്രിമാര്‍ക്ക് ലഭിക്കുന്ന ശമ്പളവും കൂടി കൂട്ടിയാണ് 134,565 പൗണ്ട് നല്‍കുന്നത്.

മിനിസ്റ്റീരിയല്‍ പേ ഫ്രീസിന് പിന്നില്‍ വണ്‍ നേഷന്‍ എന്ന ആശയമാണെന്നും കഠിനാധ്വാനം ചെയ്യുന്ന എല്ലാവര്‍ക്കും മുന്നോട്ടുവരാനുള്ള സാഹചര്യം ഒരുക്കാനാണിതെന്നും കാമറൂണ്‍ പറയുന്നു.

അതേസമയം യുകെയിലെ 650 എംപിമാര്‍ 9 ശതമാനം ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടുന്നുണ്ട്. ഈ വര്‍ഷം അവസാനം ശമ്പള വര്‍ദ്ധനവ് നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. നിലവില്‍ 67,060 പൗണ്ടാണ് ഇവരുടെ ശമ്പളം. ഇത് 74,000 ആക്കണമെന്നാണ് പാര്‍ലമെന്റ് സ്റ്റാന്‍ഡേഡ്‌സ് അഥോറിറ്റി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഐപിഎസ്എയാണ് ശമ്പള വര്‍ദ്ധനവിന്റെ കാര്യത്തില്‍ അവസാന വാക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.