1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2015

ബ്രിട്ടീഷുകാര്‍ക്ക് ചായ കുടിക്കാനല്ലാതെ ഉണ്ടാക്കാന്‍ അറിയില്ലെന്ന് പഠനം. അഞ്ചില്‍ നാലു ബ്രിട്ടീഷുകാര്‍ക്കും നല്ല ചായയിടാന്‍ അറിയില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 165 മില്യണ്‍ കപ്പ് ചായയാണ് ഒരു വര്‍ഷം ബ്രിട്ടീഷുകാര്‍ കുടിച്ചു വറ്റിക്കുന്നത് എന്നതാണ് രസകരം. തേയില വെള്ളവുമായി ലയിച്ച് ചായക്ക് സവിശേഷ രുചി കൊടുക്കുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ ബ്രിട്ടീഷുകാര്‍ക്ക് ഇല്ലാത്തതാണ് ബ്രിട്ടീഷ് ചായ മോശമാവാന്‍ കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

അഞ്ചു മിനിട്ടെങ്കിലും തേയില വെള്ളത്തില്‍ കിടന്ന് തിളക്കണം എന്നാണ് യൂണിവേഴ്‌സിറ്റി ലണ്ടന്‍ കോളേജിലെ ഗവേഷകരുടെ വാദം. എന്നാം ബ്രിട്ടീഷുകാരാകട്ടെ പരാമവധി രണ്ടു മിനിട്ടാണ് ചായ തിളപ്പിക്കുന്നത്.

ചായയെ കുറിച്ച് എല്ലാം അറിയാം എന്നാണ് മിക്ക ബ്രിട്ടീഷുകാരുടേയും ധാരണ. എന്നാല്‍ വാസ്തവത്തില്‍ അവര്‍ക്ക് കാര്യമായി ഒന്നുമറിയില്ല. യൂണിവേഴ്‌സിറ്റി ലണ്ടന്‍ കോളേജിലെ മെറ്റീരിയല്‍സ് ആന്റ് സൊസൈറ്റി വിഭാഗം പ്രൊഫസര്‍ മാര്‍ക് മിയോഡോണിക് പറയുന്നു.

അല്പം ക്ഷമ കാണിച്ചാല്‍ എത്രയോ ആസ്വാദ്യമാകുന്ന ഒരു പാനീയത്തിന്റെ കാര്യത്തില്‍ ബ്രിട്ടീഷുകാര്‍ ഈ അലംഭാവം കാണിക്കുന്നത് കഷ്ടമാണെന്നും പ്രൊഫസര്‍ പറഞ്ഞു. ഏതാണ്ട് 3000 രാസവസ്തുക്കള്‍ ചേര്‍ന്നാണ് നമ്മള്‍ കുടിക്കുന്ന ചായയാകുന്നത്. അവ ശരിയായ അളവില്‍ കൂടിക്കലരുന്നതിന് സമയം ആവശ്യമാണ്.

ബ്രിട്ടനിലെ ജനസംഖ്യയുടെ മുക്കാല്‍ ഭാഗവും ഒരു ദിവസം ഒരു കപ്പ് ചായയെങ്കിലും കുടിക്കുന്നതായാണ് കണക്ക്. അസം. ഡാര്‍ജിലിംഗ്, സിലോണ്‍ ഇനങ്ങളില്‍ പെട്ട തേയില രണ്ടു മുതം നാലു മിനിട്ടു വരെ തിളപ്പിക്കാന്‍ യുകെ ടീ ആന്റ് ഇന്‍ഫ്യൂഷന്‍സ് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നു.

ക്രാവന്‍ഡേല്‍ മില്‍ക്കിന്റെ ഒരു പഠനം കാണിക്കുന്നത് ശരിയായ നിറത്തിലും രുചിയിലുമുള്ള ചായയുണ്ടാക്കാന്‍ തേയില വെള്ളത്തില്‍ കിടന്ന് എട്ടു മിനിട്ട് തിളക്കണം എന്നാണ്. ദിവസവും ചായ കുടിക്കുന്നത് ഒരേ കല്ലില്‍ നിന്ന്, ഒരേ താപനിലയില്‍ ആയിരിക്കുകയും വേണം.

പഠനം മുന്നോട്ടു വക്കുന്‍ നല്ല ചായയുണ്ടാക്കാനുള്ള കുറുക്കു വഴികള്‍ ഇവയാണ്.

1. നന്നായി തിളപ്പിച്ച വെള്ളത്തിലേക്ക് മാത്രം തേയില ഇടുക.
2. കഴിയുമെങ്കില്‍ മണ്ണുകൊണ്ടുണ്ടാക്കിയ കപ്പില്‍ ചായ കുടിക്കുക.
3. മഗിലാണ് ചായയുണ്ടാക്കുന്നതെങ്കില്‍ പാല്‍ ആദ്യം ചേര്‍ക്കവുന്നതാണ്. മറിച്ച്, പാത്രത്തില്‍ നിന്ന് കപ്പുകളിലേക്ക് പകരുകയാണ് പതിവെങ്കില്‍ പാല്‍ രണ്ടാമത് ചേര്‍ക്കുന്നതാണ് നന്ന്.
4. രണ്ടു മുതല്‍ അഞ്ചു മിനിട്ടു വരെ തിളപ്പിക്കണമെന്നത് നിര്‍ബന്ധം.
5. കുടിക്കും മുമ്പ് ഒന്നു തണുക്കാന്‍ ചായയെ അനുവദിക്കുക. 60 മുതല്‍ 65 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചായ കുടിക്കാന്‍ അനുയോജ്യമായ ചൂട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.