1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2017

സ്വന്തം ലേഖകന്‍: സ്വന്തം മരണം പ്രവചിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രിട്ടീഷ് അധ്യാപിക കടല്‍ക്കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചു. സാഹസിക സഞ്ചാരിയായ എമ്മ കെല്‍റ്റിയെന്ന 43 കാരിയായ ബ്രിട്ടീഷ് അധ്യാപികയ്ക്കാണ് പ്രവചനം മരണമായി എത്തിയത്. എമ്മ മരണത്തെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന് മണിക്കൂറുകള്‍ക്കുള്ളില്‍ അതേ രീതിയില്‍ കൊല്ലപ്പെടുകയായിരുന്നു.

കടലിലൂടെ യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന എമ്മയെ പസഫിക് സമുദ്രത്തിലൂടെയുള്ള യാത്രക്കിടെ കടല്‍കൊള്ളക്കാര്‍ വെടിവച്ച് കൊല്ലുകയായിരുന്നു. ‘ലക്ഷ്യത്തിലേക്ക് ഇനി 100 കിലോമീറ്റര്‍ ദൂരം മാത്രം. എന്റെ ബോട്ട് മോഷ്ടിക്കപ്പെട്ടേക്കാം, ഞാന്‍ കൊല്ലപ്പെട്ടേക്കാം.’ എന്ന് എമ്മ ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് കടല്‍ക്കൊള്ളക്കരുടെ ആക്രമണം ഉണ്ടായത്.

അമ്പതോളം ആളുകള്‍ തന്നെ പിന്തുടരുന്നതായും തൊട്ടുപിന്നാലെ എമ്മ ട്വിറ്ററില്‍ കുറിച്ചിരുന്നു. മയക്ക്മരുന്ന് കടത്തിന് കുപ്രസിദ്ധി ആര്‍ജിച്ച കടല്‍പാതയിലൂടെയായിരുന്നു എമ്മയുടെ യാത്ര. മണിക്കൂറുകള്‍ക്കുള്ളില്‍ വെടിയേറ്റ നിലയിലാണ് എമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് ഒരു പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2015ലാണ് എമ്മ അധ്യാപനം ഉപേക്ഷിച്ച് സാഹസികതയുടെ വഴി തെരഞ്ഞെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.