1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2015

ടര്‍ക്കിയില്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ അവിടുത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് യാത്ര ചെയ്യരുതെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടണ്‍ ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബ്രിട്ടീഷ് ഫോറിന്‍ ഓഫീസിന്റേതാണ് മുന്നറിയിപ്പ്.

ഇസ്താംബൂളിലും പരിസപര പ്രദേശങ്ങളിലുമുള്ള ട്രെയിന്‍ സ്റ്റേഷനുകളും ബസ് സ്റ്റോപ്പുകളും
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളോ, കമ്മ്യൂണിസ്റ്റ്, കുര്‍ദിഷ് ഗ്രൂപ്പുകളോ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഫോറിന്‍ ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. ഫോറിന്‍ ഓഫീസിന്റെ വെബ്‌സൈറ്റില്‍ ഇതിന്റെ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്.

ടാക്‌സിം, ഒസ്മാന്‍ബേ, യെനികാപ്പി, ഹാകിയോസ്മാന്‍ എന്നീ മെട്രോ സ്‌റ്റേഷനുകള്‍ക്ക് വലിയ ഭീഷണിയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ടര്‍ക്കിഷ് പൊലീസിന്റെ ഇന്റേണല്‍ മെമ്മോ ലീക്കായതിലാണ് ഇക്കാര്യങ്ങള്‍ ഉള്ളതെന്നും ബ്രിട്ടീഷ് ഫോറിന്‍ ഓഫീസ് പറയുന്നു.

പ്രതിവര്‍ഷം 2.5 മില്യണ്‍ ബ്രിട്ടീഷുകാര്‍ ടര്‍ക്കിയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ അവിടേക്ക് പോകാവു എന്നാണ് ബ്രിട്ടീഷ് ഫോറിന്‍ ഓഫീസ് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.