1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2016

സ്വന്തം ലേഖകന്‍: ബ്രസല്‍സ് ഭീകരാക്രമണം, ഗതാഗത മന്ത്രി ജാക്വിലിന്‍ ഗാലന്റ് രാജി വച്ചു. ബ്രസല്‍സ് വിമാനത്താവളത്തിലെ സ്‌ഫോടന പരമ്പര സുരക്ഷാ പാളിച്ച മൂലമാണെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. അപകടത്തിന് കാരണം മന്ത്രിയുടെ അശ്രദ്ധയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. നേരത്തെ പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ ഗാലന്റിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന യൂറോപ്യന്‍ യൂനിയന്‍ റിപ്പോര്‍ട്ട് അവര്‍ അവഗണിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. ഗാലന്റിനെതിരെയുള്ള പ്രതിഷേധം ആളിക്കത്തിയതോടെ പ്രധാനമന്ത്രിയും കൈയ്യൊഴിയുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഗാലന്റ് രാജിവെക്കണമെന്ന് ബെല്‍ജിയന്‍ ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട് ഏജന്‍സി മേധാവി ലോറന്റ് ലിഡോക്‌സ് ഉള്‍പ്പടെയുള്ള പ്രമുഖരും ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.