1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2015

സ്വന്തം ലേഖകന്‍: കേരളത്തില്‍ 1113 ബി എസ് എന്‍ എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ വരുന്നു. ആദ്യഘട്ടമായി കൊച്ചിയിലും കോഴിക്കോട്ടുമായി 13 കേന്ദ്രങ്ങളില്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഏഴിന് നിലവില്‍ വരും.

ലാന്‍ഡ് ഫോണുകള്‍ പ്രീപെയ്ഡ് ഏര്‍പ്പെടുത്തുമെന്നും ബേങ്ക് അക്കൗണ്ടില്ലാത്തവരെ പണം കൈമാറ്റത്തിന് സഹായിക്കുന്ന മൊബൈല്‍ വാലറ്റ് സ്പീഡ് പേ, സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാസം പത്ത് രൂപക്ക് വാര്‍ത്തയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന ബി എസ് എന്‍ എല്‍ ബസ് ആപ്ലിക്കേഷന്‍ തുടങ്ങിയവയും ഉടന്‍ കേരളത്തില്‍ ലഭ്യമാകുമെന്നും റാവു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡിജിറ്റല്‍ ഇന്ത്യ വാരത്തിന്റെ വിവിധ ഓഫറുകളും വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഷോപ്പിംഗ് മാള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം തുടങ്ങിയ പൊതുസ്ഥലങ്ങളിലാണ് വൈഫൈ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയവയും ലക്ഷ്യമിടുന്നു.

വൈഫൈ സംവിധാനം ഒരുക്കുന്നത് മൂലമുള്ള സുരക്ഷാ പ്രശ്‌നങ്ങളും പൂര്‍ണമായി പരിഹരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌പേഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തും. ഓണ്‍ലൈനായും റീച്ചാര്‍ജ് കൂപ്പണ്‍ വഴിയും ഉപഭോക്താക്കള്‍ക്ക് വൈഫൈ സംവിധാനം ഉപയോഗിക്കാന്‍ കഴിയും.

തിരുവനന്തപുരത്ത് 135 വൈഫൈ കേന്ദ്രങ്ങളും 585 ആക്‌സസ് പോയിന്റുകളും ഉണ്ടാകും. തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രം, കോവളം ബീച്ച്, ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടെ 135 ഹോട്ട്‌സ്‌പോട്ട് സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. ഇത് സംബന്ധിച്ച സര്‍വേ തുടരുകയാണ്.

ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ , ഫൈബര്‍ കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ടാകണം. അത് ഒരുക്കാനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. അതിനാലാണ് തിരുവനന്തപുരത്ത് ഇപ്പോള്‍ ഈ സംവിധാനം ആരംഭിക്കാന്‍ കഴിയാത്തതെന്നും വിദൂര ഭാവിയില്‍ തന്നെ അത് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.