1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2019

സ്വന്തം ലേഖകന്‍: ബുര്‍ക്കിനോ ഫാസോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്; പുരോഹിതനടക്കം 6 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ആഫ്രിക്കയിലുള്ള രാജ്യമായ ബുര്‍ക്കിനഫാസോയിലെ കത്തോലിക്കാ പള്ളിയില്‍ പുരോഹിതനെയും 5 വിശ്വാസികളെയും ആയുധധാരികള്‍ വെടിവച്ചുകൊന്നു. ഡാബ്ലോയിലുള്ള പള്ളിയില്‍ ഇന്നലെ രാവിലെ 9ന് കുര്‍ബാന ആരംഭിച്ചപ്പോള്‍ 20–30 പേരടങ്ങിയ സംഘം എത്തി വിശ്വാസികള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് പള്ളിക്കും കടകള്‍ക്കും ഭക്ഷണശാലയ്ക്കും തീവച്ചു. സമീപത്തെ ആരോഗ്യകേന്ദ്രം കൊള്ളയടിച്ചശേഷം ഹെഡ് നഴ്‌സിന്റെ വാഹനത്തിനും തീവച്ചു.

പള്ളിയില്‍നിന്ന് വിശ്വാസികള്‍ ഭയന്നോടി. നഗരത്തിലെ ആളുകള്‍ മുഴുവന്‍ വീടുകള്‍ക്കുള്ളില്‍ ഭയചകിതരായി കഴിയുകയാണ്. കടകളെല്ലാം അടച്ചതോടെ നഗരം വിജനമായി. സുരക്ഷാസേന എത്തി അക്രമികള്‍ക്കായി തിരച്ചില്‍ നടത്തിവരുകയാണ്. ഫ്രഞ്ച് സൈന്യം 4 വിദേശ ബന്ദികളെ മോചിപ്പിച്ച് 2 ദിവസം പിന്നിട്ടപ്പോഴാണു സംഭവം. വിനോദയാത്രക്കാരായ 2 ഫ്രഞ്ച് പൗരന്മാരെ കാണാതായതിനെ തുടര്‍ന്ന് സേന നടത്തിയ തിരച്ചിലാണ് ഇവരെ കണ്ടെത്താനും മോചിപ്പിക്കാനുമായത്. പുറമേ, യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള 2 സ്ത്രീകളെയും മോചിപ്പിച്ചു. ഏറ്റുമുട്ടലില്‍ 2 സൈനികരും മരിച്ചു.

രണ്ടാഴ്ച മുന്‍പ് സില്‍ഗാഡ്ജിയിലെ പ്രൊട്ടസ്റ്റന്റ് പള്ളിക്കു നേരെ ഉണ്ടായ ആക്രമണത്തിലും ഒരു പാസ്റ്റര്‍ അടക്കം ഏതാനും പേര്‍ കൊല്ലപ്പെട്ടിരുന്നു. 2015നു ശേഷം ഇത് രണ്ടാം തവണയാണ് കത്തോലിക്കാ പള്ളിക്കു നേരെ ഭീകരാക്രമണം ഉണ്ടാകുന്നത്. ആന്‍സാറുല്‍ ഇസ്‌ലാം, ഗ്രൂപ്പ് ടു സപ്പോര്‍ട്ട് ഇസ്‌ലാം ആന്‍ഡ് മുസ്‌ലിംസ് (ജിഎസ്‌ഐഎം), ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ദ് ഗ്രേറ്റ് സഹാറ (ഇഐജിഎസ്) എന്നിവ കഴിഞ്ഞ 4 വര്‍ഷമായി ഇവിടെ ഭീകരാക്രമണങ്ങള്‍ നടത്തിവരുകയാണ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.