1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2020

സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് പ്രമേയവുമായി യൂറോപ്യൻ യൂണിയൻ (ഇയു) എംപിമാർ. യൂറോപ്യൻ യൂണിയനിലെ 150 എംപിമാർ ചേർന്നാണ് അഞ്ച് പേജുള്ള പ്രമേയം തയാറാക്കിയത്. ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ് ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്ന നിയമമെന്ന് പ്രമേയത്തിൽ പറയുന്നു. നിയമം നടപ്പാക്കുന്നതിലൂടെ നിരവധി ആളുകൾ രാജ്യമില്ലാത്തവരായി മാറും.

വലിയ മാനുഷിക പ്രശ്നത്തിന് ഇതു വഴിതെളിക്കും. ലോകത്തിലെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്കായിരിക്കും വഴി തുറക്കുന്നത്. മത ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും പ്രതിപക്ഷത്തേയും മനുഷ്യാവകാശ പ്രവർത്തകരേയും മാധ്യമപ്രവർത്തകരേയും വിമർശകരേയും നിശബ്ദരാക്കുകയുമാണ് ചെയ്യുന്നത്. ഇന്ത്യയുമായി വാണിജ്യപരമായ കരാറുകളിൽ ഏർപ്പെടുമ്പോൾ മനുഷ്യാവകാശങ്ങൾ പാലിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾകൂടി ചേർക്കണമെന്ന് എംപിമാർ പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ബ്രസൽസിൽ അടുത്ത ആഴ്ച ആരംഭിക്കുന്ന യൂറോപ്യൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കാനാണ് നീക്കം.പ്രക്ഷോഭം നടത്തുന്നവരെ അക്രമികളായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. ആഗോള മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനം കൂടിയാണ് ഇന്ത്യയിൽ നടക്കുന്നത്. എല്ലാവർക്കും പൗരത്വം ലഭിക്കാൻ അവകാശമുണ്ട്. ഒരാളുടേയും പൗരത്വം ഇല്ലാതാക്കാനോ പൗരത്വം മാറുന്നത് തടയാനോ പാടില്ല. കശ്മീർ പ്രശ്നവും പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബറിലും ജനുവരിയിലും യൂറോപ്യൻ യൂണിയൻ എംപിമാർ കശ്മീർ സന്ദർശിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.