1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2018

സ്വന്തം ലേഖകന്‍: കേന്ദ്ര മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി; സ്മൃതി ഇറാനിയ്ക്ക് വാര്‍ത്താവിനിമയ വകുപ്പ് നഷ്ടമായി; അല്‍ഫോന്‍സ് കണ്ണന്താനത്തിനും സ്ഥാനചലനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ തുടര്‍ച്ചയായി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന മന്ത്രിമാര്‍ക്കാണ് പ്രധാനമായും മാറ്റമുണ്ടായിരിക്കുന്നത്. സഹമന്ത്രിയായിരുന്ന രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനാണ് വാര്‍ത്താവിനിമയ വകുപ്പിന്റെ ചുമതല നല്‍കിയിട്ടുള്ളത്.

റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനു ധനമന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നല്‍കി. വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ അരുണ്‍ ജയ്റ്റ്‌ലി തിരിച്ചെത്തുന്നതു വരെയാണ് ഗോയലിനു മന്ത്രാലയത്തിന്റെ ചുമതലയുള്ളത്. തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്കു വിധേയനായ മന്ത്രി ഓഫീസില്‍ തിരിച്ചെത്താന്‍ രണ്ടു മാസമെടുക്കുമെന്നാണ് സൂചന. ഇതേതുടര്‍ന്നാണ് ധനവകുപ്പ് ഗോയലിനെ ഏല്‍പ്പിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്.

വാര്‍ത്താവിനിമയ വകുപ്പില്‍നിന്നു പുറത്തായതോടെ സ്മൃതി ഇറാനിക്ക് ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ ചുമതലയാണ് ഇനി അവശേഷിക്കുന്നത്. കേരളത്തില്‍നിന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനം കൈകാര്യം ചെയ്തിരുന്ന ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പില്‍നിന്ന് അദ്ദേഹത്തെ മാറ്റി. എസ്.എസ്.അലുവാലിയയ്ക്കാണ് കണ്ണന്താനത്തിനു പകരമായി ഈ വകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഇതോടെ ടൂറിസം വകുപ്പ് മാത്രമാണ് കണ്ണന്താനത്തിന് അവശേഷിക്കുന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.