1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2019

സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദ്യാര്‍ഥി കാലിഫോര്‍ണിയയില്‍ ഹോട്ടലില്‍ വെടിയേറ്റ് മരിച്ചു. മൈസൂരു സ്വദേശി അഭിഷേക് സുധേഷ് ഭട്ട് ആണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. സാന്‍ ബര്‍ണാര്‍ഡിനോയിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു 25 കാരനായ അഭിഷേക്. പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ഹോട്ടലില്‍ വെച്ചാണ് അഭിഷേകിനു നേര്‍ക്ക് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. വ്യാഴാഴ്ചയാണ് സംഭവം.

രണ്ടുവര്‍ഷം മുമ്പാണ് ബിരുദാനന്തര ബിരുദ പഠനത്തിനായി അഭിഷേക് കാലിഫോര്‍ണിയയിലേക്ക് പോയത്. പഠനം പൂര്‍ത്തിയാകാന്‍ ഇനി നാലുമാസം കൂടി മതിയായിരുന്നു. മൈസൂരുവിലെ കുവെമ്പുനഗര്‍ സ്വദേശിയാണ്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് അഭിഷേക് വെടിയേറ്റ് മരിച്ചെന്ന വിവരം ഫോണ്‍ മുഖാന്തരം കുടുംബാംഗങ്ങള്‍ അറിയുന്നത്.

കൂടുതല്‍ വിവരങ്ങളൊന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞില്ലെന്ന് കുടുംബാംഗങ്ങള്‍ സ്റ്റാര്‍ മൈസൂര്‍ ദിനപത്രത്തോട് പറഞ്ഞു.
സാന്‍ ബര്‍ണാര്‍ഡിനോയില്‍ അതിശക്തമായ ചുഴലിക്കാറ്റ് വീശുന്നതിനാല്‍ അഭിഷേകിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതായും കുടുംബാംഗങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.