1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2018

സ്വന്തം ലേഖകന്‍: കാനഡയിലെ ഇന്ത്യന്‍ റെസ്റ്ററന്റില്‍ ഇരട്ട സ്‌ഫോടനം; 15 പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാത്രിയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം നടത്തിയതിനു ശേഷം രക്ഷപ്പെട്ട രണ്ടു യുവാക്കള്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി. ഇതുവരെ ആരും സ്‌ഫോടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഒണ്‍ടാറിയോ പ്രവിശ്യയിലെ മിസ്സിസഗെയില്‍ ‘ബോംബെ ഭേല്‍’ റസ്റ്ററന്റില്‍, കറുത്ത തുണികൊണ്ടു മുഖം മറച്ചെത്തിയ രണ്ടു യുവാക്കളാണ് ബോംബു വച്ചശേഷം രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സമയം റെസ്റ്ററന്റില്‍ ഒരു കുട്ടിയുടെ ജന്മദിന പാര്‍ട്ടി നടക്കുന്നുണ്ടായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് പൊള്ളലേറ്റവരാണു ഗുരുതരാവസ്ഥയിലുള്ളത്. ചില്ലുകള്‍ ചിതറിത്തെറിച്ചും ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. സ്‌ഫോടനം നടത്തിയ രണ്ടു യുവാക്കളുടെയും സിസിടിവി ദൃശ്യങ്ങളും ലഭ്യമായ മറ്റു വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.