1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2019

സ്വന്തം ലേഖകൻ: പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ആദ്യഫല സൂചന. എന്നാൽ പ്രതിപക്ഷ കക്ഷികളെല്ലാം ലിബറല്‍ പാര്‍ട്ടിയേക്കാള്‍ പിന്നിലായതോടെ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം നിലനിർത്തുമെന്ന് ഉറപ്പായി. പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലിബറല്‍ പാര്‍ട്ടിയുടെ തൊട്ടുപിന്നിലെത്തിയെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

ഒന്റാരിയോ പ്രവിശ്യ തൂത്തുവാരിയ ലിബറൽ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി എന്ന ബലത്തിലാണ് ഭരണം നിലനിർത്തിയത്. ആകെയുള്ള 338 സീറ്റിൽ 157 സീറ്റിലാണ് ലിബറൽ പാർട്ടി വിജയിച്ചത്. പകുതിയിലേറെ സീറ്റ് ഒൻറാരിയോ പ്രവിശ്യ സമ്മാനിച്ചതാണ്. സീറ്റ് മെച്ചപ്പെടുത്തി ആൻഡ്രൂ ഷീയർ മികവു കാട്ടിയെങ്കിലും അന്തിമലക്ഷ്യം നേരിടുന്നതിൽ കൺസർവേറ്റീവ് പാർട്ടി പരാജയപ്പെട്ടു.

121 സീറ്റ് നേടിയ ടോറികൾ പ്രതിപക്ഷമായി തുടരും. ആകെ പോൾ ചെയ്തതിൽ 34.4% വോട്ട് നേടി പക്ഷേ കൺസർവേറ്റീവ് പാർട്ടി കരുത്ത് തെളിയിച്ചു. ലിബറലിന് 33% വോട്ടാണ് ലഭിച്ചത്. ഒന്റാരിയോ പ്രവിശ്യയിലെ പ്രീമിയറായ കൺസർവേറ്റീവ് പാർട്ടി നേതാവ് ഡഗ് ഫോർഡിന്റെ സർക്കാർ എടുത്ത പല തീരുമാനങ്ങളും നടപ്പിലാക്കിയ പല പരിഷ്കാരങ്ങളും നടപടികളും പാർട്ടിയുടെ പരാജയത്തിന് കാരണമായന്നാണ് വിലയിരുത്തൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.