1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2016

സ്വന്തം ലേഖകന്‍: 63 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം വേര്‍പിരിഞ്ഞ കാനഡക്കാരായ വൃദ്ധ ദമ്പതികള്‍ക്ക് പുനഃസമാഗമം, കാരണമായത് തരംഗമായ വേര്‍പിരിയല്‍ ചിത്രം. വേര്‍പിരിഞ്ഞ് രണ്ട് ആതുരാലയങ്ങളില്‍ താമസിക്കേണ്ടിവന്ന വോള്‍ഫ്രാം (83), അനിത ഗൊട്ഷാല്‍ക്ക് (81) എന്നിവര്‍ക്കാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ സാഹചര്യം അവസരമൊരുങ്ങിയത്.

ഇരുവരുടേയും വേര്‍പിരിയലിന്റെ സമയത്ത് പകര്‍ത്തിയ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് പുനഃസമാഗമം സാധ്യമായത്. ഇരുവരും തങ്ങിയിരുന്ന നഴ്‌സിങ് ഹോമിലെ സ്ഥലപരിമിതി കാരണമാണ് ദമ്പതികളെ രണ്ടു സ്ഥലങ്ങളിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്.

അങ്ങനെ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് ഇരുവരും വെവ്വേറെ ആതുരാലയങ്ങളില്‍ കഴിയാന്‍ നിര്‍ബന്ധിതരായി. വോള്‍ഫ്രാമും അനിതയും ബ്രിട്ടീഷ് കൊളംബിയ നഴ്‌സിങ് ഹോമില്‍ ഒന്നിച്ചതായി കൊച്ചുമകള്‍ ആഷ്‌ലി ബാട്ടിക് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇവരുടെ പുനസ്സമാഗമത്തിന്റെ ചിത്രവും തരംഗമായി. നേരത്തെ വേര്‍പിരിയലിന്റെ ചിത്രവും ആയിരക്കണക്കിന് പേര്‍ ഷെയര്‍ ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.