1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യക്കാരോടൊപ്പം നൃത്തം ചെയ്യുന്ന കാനഡ പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ തരംഗമാകുന്നു. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയായിരുന്ന ഇന്ത്യക്കാരോടൊപ്പം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ട്രൂഡോയുടെ മണ്ഡലമായ പാപിനൂവില്‍ ഇന്ത്യക്കാരോടൊപ്പം നൃത്തംചെയ്യുന്ന വിഡിയോ അദ്ദേഷം തന്നെയാണ് തന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുര്‍ത്ത ധരിച്ച് പഞ്ചാബിലെ ഭംഗ്രാ നൃത്തംചെയ്യുന്ന പ്രധാനമന്ത്രിയുടെ വിഡിയോ, വിമര്‍ശകരെയും അനുയായികളെയും ഒരുപോലെ ഹരംകൊള്ളിക്കുകയാണ്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ആഗ്രഹവും സ്വാതന്ത്ര്യ ദിനത്തില്‍ ട്രൂഡോ വ്യക്തമാക്കി. ഇതാദ്യമായല്ല ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ വംശജരുടെ ഹൃദയംകവരുന്നത്. 1914ല്‍ 376 ഇന്ത്യക്കാരുമായി വന്ന കൊമഗത മാരു എന്ന ജപ്പാന്‍ കപ്പലിന് കരക്കടുപ്പിക്കാനുള്ള അനുമതി നിഷേധിച്ച സംഭവത്തില്‍ ഈ വര്‍ഷം മേയ് 18ന് കാനഡയുടെ ഹൗസ് ഓഫ് കോമണ്‍സില്‍ ട്രൂഡോ ഖേദം പ്രകടിപ്പിച്ചത് കുടിയേറ്റക്കാരായ ഇന്ത്യന്‍ വംശജര്‍ ആവേശത്തോടെയാന് സ്വാഗതം ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.