1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2018

സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ താരം വിപി സത്യനായി ജയസൂര്യ; ക്യാപ്റ്റന്റെ ആവേശമുണര്‍ത്തുന്ന ടീസര്‍. പ്രജേഷ് സെന് സംവിധാനം ചെയ്യുന്ന വിപി സത്യന്റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കുന്ന ക്യാപ്റ്റനില്‍ ഇതുവരെ കാണാത്ത രൂപഭാവങ്ങളിലാണ് ജയസൂര്യ.

ഫുട്‌ബോള് ആവേശം നിറഞ്ഞു നില്ക്കുന്ന ടീസറിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ആട് 2 വിന് ശേഷം ജയസൂര്യയുടേതായി തിയേറ്ററില് എത്താനുള്ള ചിത്രമാണ് ക്യാപ്റ്റന്. ആട് 2 വിന്റെ വിജയത്തിന്റെ പശ്ചാത്തലത്തില് ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്ക്ക് വലിയ പ്രതീക്ഷകളാണുള്ളത്.

കായിക രംഗത്തെ ഒരു താരത്തേക്കുറിച്ചുള്ള ചിത്രം ഇതാദ്യമാണ്. ടിഎല് ജോര്ജ്ജ് നിര്‍മ്മിക്കുന്ന ചിത്രം ഗോപീ സുന്ദറാണ് സംഗീതം നല്കിയിരിക്കുന്നത്.

ചിത്രത്തില് തലൈവാസല് വിജയ്, രഞ്ജി പണിക്കര്, സിദ്ധിഖ്, നിര്മല് പാലാഴി, ലക്ഷ്മി ശര്മ്മ തുടങ്ങിയവരും പ്രധാന വേഷത്തില് എത്തുന്നു. റോബി വര്ഗീസ് രാജാണ് ഛായാഗ്രഹണം നിര്വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്ക്ക് ഗോപിസുന്ദര് ആണ് ഈണം പകരുന്നത്. നൂറോളം ഫുട്‌ബോള് താരങ്ങളും ചിത്രത്തില് അഭിനയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.