1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2015


ബിനോ ആന്റണി

കാര്‍ഡിഫ്: ഈസ്റ്റര്‍ വിഷു പ്രോഗ്രാം നടത്തിയതിലൂടെ സമാഹരിച്ച തുക ചാരിറ്റിക്ക് കൈമാറിക്കൊണ്ട് കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ മാതൃകയായി. വെയ്ല്‍സിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വെലിന്‍ഡെര്‍ ക്യാന്‍സര്‍ സെന്ററിനാണ് തങ്ങള്‍ സമാഹരിച്ച ആയിരം പൗണ്ട് അസോസിയേഷന്‍ കൈമാറിയത്. വെലിന്‍ഡെര്‍ ക്യാന്‍സര്‍ സെന്ററിന്റെ ഡിവിഷണല്‍ ഡയരക്ടര്‍ ആന്‍ഡ്രിയ ഹേഗിനാണ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് കൊച്ചാപ്പള്ളിയുടെയും സെക്രട്ടറി ജോണ്‍സണ്‍ ചക്കൊയുടെയും നേതൃത്വത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുക കൈമാറിയത്.
ഏപ്രില്‍ 12ന് നടന്ന കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷത്തിലാണ് ചാരിറ്റി പ്രവര്‍ത്തനത്തിനുള്ള തുക സമാഹരിച്ചത്. കാര്‍ഡിഫ് ആന്റ് വെയില്‍സ് ഹെല്‍ത്ത് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആഘോഷ പരിപാടിയില്‍ വിശിഷ്ടാതിഥി ആയിരുന്നു.

അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആഘോഷപരിപാടികള്‍ക്കും ചാരിറ്റി ഫണ്ട് റെയ്‌സിംഗിനും സഹകരിച്ച എല്ലാവര്‍ക്കും അസോസിയേഷന്‍ ഭാരവാഹികള്‍ കൃതജ്ഞത അറിയിച്ചു. യൂറോപ്യന്‍ ബോണ്ട് ടൂറിസം ആന്‍ഡ് ട്രാവല്‍, കാസ്‌പെല്‍ ഡിസ്‌കോ, പര്‍പ്പിള്‍ പപ്പടം, ബിജുമോന്‍ പോള്‍, സാജു ന്യൂപോര്‍ട്ട്, ബോബി ആന്‍ഡ് സാജന്‍, ജോസഫ് ജോണ്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്കും ചാരിറ്റിക്കും സ്‌പോണ്‍സര്‍മാര്‍ ആയിരുന്നു.

കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ വനിതാ മെമ്പര്‍മാര്‍ക്കായി നടത്തുന്ന സ്‌പെഷ്യല്‍ ലഞ്ച് പ്രോഗ്രാം ജൂണ്‍ 2 ന് 10.00 മുതല്‍ 14.30 വരെ നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സഗിത ജോബി, സൂസമ്മ മാത്യു എന്നിവരെ ഇതിനായി ചുമതലപ്പെടുത്തിയിണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.